ദേവയാനിയെ സസൂക്ഷ്മം നിരീക്ഷിച്ച് നയന.പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : Mar 15, 2025, 04:41 PM IST

കരൾ നൽകിയത് താൻ ആണെന്ന വിവരം അമ്മായിയമ്മ മനസ്സിലാക്കിയെന്ന് ഉറപ്പിക്കാൻ ദേവയാനിയുടെ ഓരോ നീക്കവും നിരീക്ഷിക്കുകയാണ് നയന. ദേവയാനി ആന്മരിയയെ കാണാൻ പോയത് എന്തിനാവും എന്നാണ് നിലവിൽ നയനയുടെ സംശയം.

wcs സംഘടനയുടെ ഇത്തവണത്തെ അവാർഡ് നയനയ്ക്കാണെന്ന് പറഞ്ഞ് ആന്മരിയ നയനയെ വിളിക്കുന്നു. എന്നാൽ ഇത് ദേവയാനിയോട് പറഞ്ഞില്ലേ എന്നാണ് നയന ആന്മരിയയോട് ചോദിച്ചത്. അമ്മായിയമ്മയ്ക്ക് മരുമകളെ ഇഷ്ടമല്ലെന്ന് അറിയാവുന്നതുകൊണ്ട് പറഞ്ഞില്ലെന്നാണ് ആന്മരിയ മറുപടിനൽകിയത്. എന്നാൽ നയനയ്ക്ക് കാര്യങ്ങൾ ഏതാണ്ട് ബോധ്യമായിക്കഴിഞ്ഞു. ദേവയാനി പറഞ്ഞതുകൊണ്ടാണ് തനിയ്ക്ക് അവർ അവാർഡ് നൽകുന്നതെന്ന് നയനയ്ക്ക് കൃത്യമായി മനസ്സിലായി. എന്തായാലും താനായി ഇത് ആരോടും പറയുന്നില്ല, ആന്മരിയ തന്നെ പറയട്ടെ എന്നാണ് നയന കരുതിയത്. എന്തായാലും അമ്മായിയമ്മയോട് പറഞ്ഞ് റിയാക്ഷൻ നോക്കാമെന്നും അവൾ തീരുമാനിച്ചു. അങ്ങനെ ദേവയാനി പുറത്ത് പോയി വന്ന ഉടനെ നയന അവാർഡിന്റെ കാര്യം പറഞ്ഞു. എന്നാൽ തനിയ്ക്ക് അതത്ര ഇഷ്ട്ടപ്പെട്ട മട്ടിലല്ല ദേവയാനി പെരുമാറിയത്. അമ്മായിയമ്മയുടെ അഭിനയം കണ്ട് നയനയ്ക്ക് ശെരിക്കും ചിരി വന്നു. എന്നാൽ അവൾ അതൊന്നും പുറത്ത് പ്രകടിപ്പിച്ചില്ല. ആഹ് പോകുന്നത് വരെ അഭിനയം പോകട്ടെ എന്ന് നയനയും കരുതി .

ആന്മരിയ അവാർഡിന്റെ കാര്യം ആദർശിനെയും വിളിച്ച് പറഞ്ഞിരുന്നു. ആ സന്തോഷം അവൻ അച്ഛനോടും മുത്തശ്ശിയോടും പറഞ്ഞു. മുത്തശ്ശി സന്തോഷവാർത്ത കേട്ടതും ഉടനെ നയനയെ കെട്ടിപ്പിടിച്ചു. എന്നാൽ അത് കണ്ട് നിന്ന ജലജയ്ക്കും ജാനകിക്കും അതത്ര സുഖിച്ചിട്ടില്ല. പണം കൊടുത്ത് നേടിയ അവാർഡ് ആണെന്നാണ് അവർ അതിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ നിങ്ങളുടെ കുശുമ്പിന് മുന്നിൽ നയനയ്ക്ക് കിട്ടിയ അംഗീകാരം വിലകുറച്ച് കാണാൻ തനിയ്ക്ക് ആവില്ലെന്ന് ആദർശ് പറഞ്ഞു. 

ഇഷിതയെ വീണ്ടും കയറിപ്പിടിച്ച് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് നയനയോട് മിണ്ടാത്ത വിഷമത്തിൽ ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന കാര്യം വീട്ടിൽ പറഞ്ഞ് സച്ചി- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഇഷിതയെ കുടുക്കാൻ തന്ത്രമിട്ട് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന സന്തോഷത്തിൽ സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ജ്വല്ലറിയിലെ തട്ടിപ്പ്, അഭിയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ
ശ്രുതിയോട് പൊട്ടിത്തെറിച്ച് ചന്ദ്ര - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ
കല്യാണം ഉറപ്പിച്ച സന്തോഷത്തിൽ അനുഗ്രഹ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ