അവാർഡ് വേണ്ടെന്ന് വെച്ച് നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : Mar 16, 2025, 04:16 PM ISTUpdated : Mar 17, 2025, 02:01 PM IST

കരൾ നൽകിയത് താൻ ആണെന്ന വിവരം അമ്മായിയമ്മ മനസ്സിലാക്കിയെന്ന് ഉറപ്പിക്കാൻ ദേവയാനിയുടെ ഓരോ നീക്കവും നിരീക്ഷിക്കുകയാണ് നയന. നോക്കാം ഇനി പുതിയ കഥ. താൻ അവാർഡ് നിരസിച്ചാൽ ദേവിയാനിയുടെ ഭാവമാറ്റം എങ്ങനെയുണ്ടാവും എന്ന് പരീക്ഷിക്കാനാണ് നയനയുടെ അടുത്ത തീരുമാനം.

 നയനയ്ക്കാണ് അവാർഡ് എന്ന് അനൗൺസ് ചെയ്ത് ആൻ മരിയ നോട്ടീസ് അടിച്ചു കഴിഞ്ഞു. നയനയുടെ ഫോട്ടോയുൾപ്പടെ വെച്ചാണ് നോട്ടീസ് അടിച്ചിരിക്കുന്നത്. അത് ആൻ മരിയ ആദർശിന് അയച്ചുകൊടുത്തു, ശേഷം ദേവയാനിക്കും. പരിപാടി എന്തായിരുന്നാലും ഗംഭീരം ആയിരിക്കണം എന്ന് ദേവയാനി ആൻമരിയയോട് ആവശ്യപ്പെട്ടു. അതെല്ലാം ശരിയാക്കാമെന്ന് ആൻ മരിയ ഉറപ്പു നൽകി. തന്റെ ഭാര്യയുടെ ഫോട്ടോ ഉൾപ്പെടെ നോട്ടീസിൽ അച്ചടിച്ചു വന്ന സന്തോഷത്തിലാണ് ആദർശ്. തനിക്ക് ഇത് അഭിമാന മുഹൂർത്തം ആണെന്നും വലിയ സന്തോഷമുണ്ടെന്നും ആദർശ് നയനയോട് പറഞ്ഞു. എന്നാൽ താൻ ഈ അവാർഡ് വാങ്ങണോ വേണ്ടയോ എന്ന സംശയം നയന ആദർശിനോട് പ്രകടിപ്പിച്ചു. തീർച്ചയായും വാങ്ങണമെന്നാണ് ആദർശ് മറുപടി പറഞ്ഞത്. ഇതേ സംശയം നയന നവ്യയോടും സൂചിപ്പിച്ചു. എന്തായാലും പോയി വാങ്ങണം എന്ന് നവ്യയും നയനയോട് പറഞ്ഞു. നയനയ്ക്ക് അവാർഡ് ലഭിക്കാൻ പോകുന്ന സന്തോഷത്തിലാണ് കനകയും ഗോവിന്ദനും നന്ദുവും. മകളുടെ കഷ്ടപ്പാടാണ് അവാർഡിലേക്ക് എത്തിച്ചതെന്ന് അവർ ഉറച്ചു വിശ്വസിച്ചു.

 പെട്ടെന്നാണ് നയന ആൻ മരിയയെ വിളിക്കുന്നതും ഈ അവാർഡ് തനിക്ക് വേണ്ടെന്നു പറയുന്നതും. അത് കേട്ടതും ആൻ മരിയ ഞെട്ടി. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം ഈ അവാർഡ് വേണ്ടെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും എന്ന് ആൻ മരിയ നയനയോട് ചോദിച്ചു. നിങ്ങൾ എന്നോട് ചോദിക്കാതെയാണ് ഈ അവാർഡ് ഏർപ്പെടുത്തിയത് എന്ന് പറഞ്ഞ് നയന ഫോൺ കട്ട് ചെയ്തു. തന്റെ അമ്മായിയമ്മയുടെ ഭാവമാറ്റം എങ്ങനെയുണ്ട് എന്നറിയാനായിരുന്നു നയനയുടെ ഈ നീക്കം. ആൻ മരിയ ഉടൻതന്നെ ദേവയാനിയെ വിളിച്ച് കാര്യം പറഞ്ഞു. അത് കേട്ടതും ദേവയാനിയ്ക്ക് ആകെ ടെൻഷനായി. ഈ വിവരം ഉടനെ ആദർശിനെ വിളിച്ച് പറയാൻ ദേവയാനി ആൻ മരിയയോട് പറഞ്ഞു. അങ്ങനെ അവൾ ആദർശിനെ വിളിച്ച് കാര്യം പറഞ്ഞു. ആദർശ് നയനയോട് ഇതേപ്പറ്റി സംസാരിച്ചെങ്കിലും തനിക്ക് അവാർഡ് വേണ്ടെന്ന ഉറച്ച നിലപാടിൽ ആയിരുന്നു നയന. അവളുടെ ഭാവമാറ്റം ആദർശിനും പിടികിട്ടിയില്ല. എന്നാൽ ഇത്ര കടുപ്പത്തിൽ അവാർഡ് വേണ്ട എന്ന് പറയണമെങ്കിൽ അതിനു പിന്നിൽ എന്തെങ്കിലും കാരണം കാണുമെന്ന് ആദർശ് ഊഹിച്ചു.

ഇഷിതയെ വീണ്ടും കയറിപ്പിടിച്ച് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് നയനയോട് മിണ്ടാത്ത വിഷമത്തിൽ ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന കാര്യം വീട്ടിൽ പറഞ്ഞ് സച്ചി- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഇഷിതയെ കുടുക്കാൻ തന്ത്രമിട്ട് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന സന്തോഷത്തിൽ സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ജ്വല്ലറിയിലെ തട്ടിപ്പ്, അഭിയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ
ശ്രുതിയോട് പൊട്ടിത്തെറിച്ച് ചന്ദ്ര - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ
കല്യാണം ഉറപ്പിച്ച സന്തോഷത്തിൽ അനുഗ്രഹ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ