അവാർഡ് തനിയ്ക്ക് വേണ്ടെന്ന് പറഞ്ഞ് നയന നിരസിക്കുന്നു. എന്നാൽ നയന അത് സ്വീകരിക്കണമെന്ന് എല്ലാവരും നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ അമ്മായിയമ്മയുടെ ഭാവമാറ്റം നിരീക്ഷിക്കാനാണ് നയനയുടെ ഈ പെരുമാറ്റം.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം
അവാർഡ് തനിയ്ക്ക് വേണ്ടെന്ന് പറഞ്ഞ് നയന അത് നിരസിച്ചിരിക്കുകയാണ്. ആദർശ് പലതവണ അവളെ നിർബന്ധിച്ചെങ്കിലും
നയന അവാർഡ് വാങ്ങാൻ സമ്മതിച്ചില്ല. ശേഷം ജയൻ നയനയോട് അവാർഡ് വാങ്ങുന്നതിനെപ്പറ്റി സംസാരിച്ചെങ്കിലും തനിയ്ക്ക് അത് വേണ്ടെന്ന് നയന അച്ഛനോടും പറഞ്ഞു. ആര് പറഞ്ഞിട്ടും ഒരു രക്ഷയുമില്ലെന്ന് ദേവയാനി ആന്മരിയയെ വിളിച്ച് പറഞ്ഞെങ്കിലും എങ്ങനെയെങ്കിലും നയനയെ പറഞ്ഞ് സമ്മതിപ്പിക്കാൻ ആന്മരിയ ദേവയാനിയോട് ആവശ്യപ്പെട്ടു. അങ്ങനെ നയനയെ പറഞ്ഞ് സമ്മതിപ്പിക്കാൻ എന്താണ് വഴിയെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് മുത്തശ്ശിയെക്കൊണ്ട് പറയിപ്പിക്കാം എന്ന് ദേവയാനി തീരുമാനിക്കുന്നത്. ദേവയാനി മുത്തശ്ശിയോട് വിവരങ്ങൾ പറഞ്ഞു. ആദർശും നയനയും വീട്ടിലേക്ക് വന്നപ്പോൾ മുത്തശ്ശി അവരോട് അതേപ്പറ്റി സംസാരിച്ചു. എങ്കിലും അവാർഡ് തനിയ്ക്ക് വേണ്ടെന്നാണ് നയന പറഞ്ഞത്. അവളുടെ ആ പെരുമാറ്റം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. ഗത്യന്തരമില്ലാതെ ദേവയാനിയും നയനയോട് അവാർഡ് വാങ്ങാൻ പോകണമെന്ന് പറഞ്ഞു.
ഗ്രെസി തന്റെ അടുത്ത കൂട്ടുകാരി ആണെന്നും, ആന്മരിയ അവളുടെ മകളാണെന്നും, നയന അവാർഡ് നിരസിച്ചാൽ അവർക്ക് അപമാനമാകുമെന്നും അതുകൊണ്ട് അവാർഡ് വാങ്ങാൻ തീർച്ചയായും പോകണമെന്നും ദേവയാനി നയനയോട് പറഞ്ഞു. അമ്മായിയമ്മ അത് പറയാൻ വേണ്ടിത്തന്നെയാണ് നയന കാത്തിരുന്നത്. ഉള്ളിൽ ചിരിച്ചുകൊണ്ട് നയന മുറിയിലേയ്ക്ക് പോയി. നയനയ്ക്ക് ഡിമാൻഡ് ആണെന്നും അവളുടെ താളത്തിന് നിൽക്കേണ്ട കാര്യമില്ലെന്നും ജലജ ദേവയാനിയ്ക്ക് ഏഷണി കേറ്റിക്കൊടുക്കുന്നത് കണ്ട മുത്തശ്ശി ജലജയോട് ഒന്ന് വായടയ്ക്കാൻ താക്കീത് നൽകി.
പൊതുമധ്യത്തിൽ അവാർഡ് നിരസിച്ചെങ്കിലും അമ്മായിയമ്മ ആ ചടങ്ങിന് തന്റെയൊപ്പം വന്നാൽ അവാർഡ് വാങ്ങാമെന്ന് നയന ആദർശിനോട് സമ്മതം പറഞ്ഞു. ഇതിപ്പോ ആദർശ് ആകെ പെട്ട അവസ്ഥയിൽ ആയി. 'അമ്മ എങ്ങനെ കൂടെ വരാനാ, അതൊന്നും നടക്കില്ലെന്ന് ആദർശ് നയനയോട് പറഞ്ഞു. എന്നാൽ വിട്ട് കൊടുക്കാൻ നയന തയ്യാറായില്ലെന്ന് മാത്രമല്ല എങ്ങനെയെങ്കിലും അമ്മയെ പറഞ്ഞ് സമ്മതിപ്പിച്ചാൽ താനും പോകാമെന്ന് കട്ടായം പറഞ്ഞു. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. ആകാംക്ഷാഭരിതമായ അടുത്ത എപ്പിസോഡിനായി ഇനി കാത്തിരിക്കാം.