കർണ്ണാടക സിം​ഹം ഗംഗാധർ റാവു ദേശ്‌പാണ്ഡെ|സ്വാതന്ത്ര്യസ്പർശം|India@75

കർണ്ണാടക സിം​ഹം ഗംഗാധർ റാവു ദേശ്‌പാണ്ഡെ|സ്വാതന്ത്ര്യസ്പർശം|India@75

Published : Aug 02, 2022, 10:04 AM IST

മൈസൂർ രാജ്യത്തെ ആദ്യ ഖാദി സ്ഥാപനം അവിടെ അദ്ദേഹം  തുറന്നു.  ഖാദി പ്രചാരണത്തിന്റെ നായകനായ അദ്ദേഹം ഖാദി ഭാഗീരഥൻ എന്നുമറിയപ്പെട്ടു.

കർണാടക കേസരി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരനായകനാണ് ഗംഗാധർ റാവു ബാലകൃഷ്ണ ദേശ്‌പാണ്ഡെ. 1871 മാർച്ച് 31ന് മുമ്പ് ബെല്‍ഗാം എന്നറിയപ്പെട്ട ബെലഗാവി ജില്ലയിലെ ബ്രാഹ്മണകുടുംബത്തിൽ ജനനം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം സ്വദേശി പ്രസ്ഥാനത്തിലൂടെ ദേശീയസമരത്തിലേക്ക് കടന്നുവന്നു. ബാലഗംഗാധര തിലകന്റെ ആരാധകൻ. മഹാരാഷ്ട്രത്തിൽ തിലകൻ ചെയ്തതുപോലെ കർണ്ണാടകത്തിൽ ഗണേഷ് ഉത്സവം സഘടിപ്പിച്ചുകൊണ്ട് ദേശീയബോധമുണർത്താൻ ദേശ്പാണ്ഡെ മുന്നിൽ നിന്നു. ഗാന്ധിജിയുടെ നേതൃത്വത്തിൽ നിസഹകരണസമരത്തിൽ സജീവമായി. 1924ൽ കോൺഗ്രസിന്റെ ബെൽഗാം സമ്മേളനത്തിന്റെ മുഖ്യ സംഘാടകൻ. ഗാന്ധിജി അധ്യക്ഷനായ ഏക സമ്മേളനമായിരുന്നു അത്. 
 
ഗാന്ധിയുടെ പാത പിന്തുടർന്ന് ഹുദാലിയിൽ ദേശ്പാണ്ഡെ കുമാരി ആശ്രമം സ്ഥാപിച്ചു. മൈസൂർ രാജ്യത്തെ ആദ്യ ഖാദി സ്ഥാപനം അവിടെ അദ്ദേഹം  തുറന്നു.  ഖാദി പ്രചാരണത്തിന്റെ നായകനായ അദ്ദേഹം ഖാദി ഭാഗീരഥൻ എന്നുമറിയപ്പെട്ടു. ഗാന്ധിജിയുടെ ദണ്ഡി യാത്രയുടെ മാതൃകയിൽ ഹുദാലിയിൽ ദേശ്‌പാണ്ഡെ ഉപ്പ് നിയമം ലംഘിച്ച് തടവ് വരിച്ചു. 1937 ൽ ദേശ്പാണ്ഡെയുടെ ക്ഷണം സ്വീകരിച്ച് ഗാന്ധിജി ഹുദാലിയിൽ എത്തി ഏഴു ദിവസം താമസിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് റാവു അറസ്റ്റ് വരിച്ചു. 1960 ല്‍ നിര്യാതനായ ഗംഗാധര്‍ റാവു കർണാടകത്തിലെ സ്വാതന്ത്ര്യസമരസേനാനികളിൽ അഗ്രഗണ്യനാണ്.  

03:55 കാലത്തിനും മുന്നേ സഞ്ചരിച്ച മഹാപുരുഷന്‍; വൈകുണ്ഠസ്വാമി, സ്വാതന്ത്ര്യസ്പര്‍ശം|India@75
04:22 ഗണിതലോകം കീഴടക്കിയ പ്രതിഭാസം-ശ്രീനിവാസ രാമാനുജന്‍, സ്വാതന്ത്ര്യസ്പര്‍ശം|India@75
02:37'ഇന്‍ക്വിലാബ് സിന്ദാബാദ്' മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്-ഹസ്രത്ത് മൊഹാനി,സ്വാതന്ത്ര്യസ്പര്‍ശം|India@75
03:51ഹിന്ദു-മുസ്ലീം ഐക്യത്തിനായി രക്തസാക്ഷിയായ പത്രപ്രവർത്തകൻ-​ഗണേഷ് ശങ്കർ വിദ്യാർത്ഥി|സ്വാതന്ത്ര്യസ്പർശം|India@75
04:24കേരളത്തിന്റെ ഭ​ഗത് സിങ്-വക്കം ഖാദർ|സ്വാതന്ത്ര്യസ്പർശം|India@75
02:46ഇന്ത്യയിലേക്ക് കടല്‍മാര്‍ഗം കണ്ടെത്തിയ ആദ്യ യൂറോപ്യന്‍- വാസ്‌കോ ഡാ ഗാമ, സ്വാതന്ത്ര്യസ്പര്‍ശം|India@75
02:09ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത പോരാളി-അഷ്‌ഫാഖുള്ള ഖാൻ|സ്വാതന്ത്ര്യസ്പർശം|India@75
02:03കർണ്ണാടക സിം​ഹം ഗംഗാധർ റാവു ദേശ്‌പാണ്ഡെ|സ്വാതന്ത്ര്യസ്പർശം|India@75
3600:00ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ആയുധമെടുത്ത് പോരാടിയ സന്യാസിമാരും ഫക്കീര്‍മാരും|സ്വാതന്ത്ര്യസ്പർശം|India@75