Lalu Prasad Yadav : കാലിത്തീറ്റ കുംഭകോണം: അവസാനകേസിലും ലാലുപ്രസാദ് യാദവിന് തടവുശിക്ഷ

Web Desk   | Asianet News
Published : Feb 21, 2022, 05:02 PM IST

കാലിത്തീറ്റ കുംഭകോണം(Fodder Scam Case): അവസാനകേസിലും ലാലുപ്രസാദ് യാദവിന് (Lalu Prasad Yadav) തടവുശിക്ഷ, 5 വർഷം തടവും 60 ലക്ഷം രൂപ പിഴയും ശിക്ഷ.
ഇരുപത്തിയാറ് വർഷത്തിന് ശേഷമാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അവസാനക്കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന വിധി വരുന്നത്. കാലിത്തീറ്റ കുംഭകോണത്തിൽ 53 കേസുകളാണ് സിബിഐ 1996ൽ രജിസ്റ്റർ ചെയ്തത്. ഇതിൽ ലാലു പ്രസാദ് യാദവ് അഞ്ച് കേസുകളിലാണ് പ്രതി ചേർക്കപ്പെട്ടിരുന്നത്. നാല് കേസുകളിൽ അദ്ദേഹം കുറ്റക്കാരാണെന്ന് നേരത്തെ സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. 
കാലിത്തീറ്റ കുംഭകോണവും ആയി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ തുക പിൻവലിച്ചിരുന്നത് ഡൊറാൻഡ ട്രഷറിയിൽ നിന്നായിരുന്നു. 139.35 കോടി രൂപ. ഈ കേസിൽ75 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 24 പേരെ വെറുതെവിട്ടു. ലാലു പ്രസാദ് യാദവ് ഉൾപ്പടെയുള്ള 51 പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി വിധിച്ചു. 
ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ ഹാജരാക്കി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 940 കോടിയിലേറെ രൂപ പിന്‍വലിച്ചതായി സിബിഐ  കണ്ടെത്തിയിരുന്നു. ആദ്യ നാലു കേസുകളിൽ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 
2017 ഡിസംബർ മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്. ആദ്യ നാല് കേസുകളിലെ ശിക്ഷയ്ക്ക് എതിരെ ലാലു പ്രസാദ് യാദവ് നൽകിയ അപ്പീൽ നിലവിൽ ജാർഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.