യുഎഇയില്‍ കടല്‍ വീടുകളൊരുങ്ങുന്നു; 39 കോടിക്ക് ആദ്യ വീട് വാങ്ങി ഇന്ത്യക്കാരന്‍

May 27, 2021, 10:36 AM IST

യുഎഇയില്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന ആഢംബര വീടുകളുടെ വില്‍പ്പന ആരംഭിച്ചു. പ്രമുഖ കപ്പല്‍ നിര്‍മ്മാണ കമ്പനിയായ സീ ഗേറ്റ് ആണ് ലോകത്തിലെ ആദ്യ പ്രകൃതി സൗഹൃദ കടല്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. ആദ്യ വീട് വാങ്ങിയതാകട്ടെ ഒരു ഇന്ത്യക്കാരനും.