Ukraine Crisis : രക്ഷാദൗത്യത്തിൽ ഇന്ത്യയെ സഹായിക്കാമെന്ന് റഷ്യ

Published : Mar 02, 2022, 03:37 PM IST

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനീസ് അലിപോവ് ആണ് രക്ഷാദൗത്യത്തിൽ സഹകരിക്കാനുള്ള റഷ്യയുടെ സന്നദ്ധത അറിയിച്ചത്. യുക്രൈൻ്റെ കിഴക്കൻ അതി‍ർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് ഇന്ത്യ പലവട്ടം റഷ്യയോട് ആവ‍ർത്തിച്ചിരുന്നു. എന്നാൽ ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല.റഷ്യൻ അംബാസിഡർ അനുകൂലമായി പ്രതികരിച്ചെങ്കിലും എപ്പോൾ മുതൽ രക്ഷാപ്രവ‍ർത്തനം തുടങ്ങുമെന്ന് വ്യക്തമല്ല. മാനുഷിക പരി​ഗണന നൽകി യുക്രൈനിൽ കുടുങ്ങിയവ‍ർക്ക് തിരികെ വരാൻ സുരക്ഷിത പാതയൊരുക്കാം എന്നാണ് റഷ്യ പറയുന്നത്. ഖർഖീവ്, സുമി ന​ഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം ഇന്ത്യൻ വിദ്യാ‍ർത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയാണ് നിലവിലുള്ളത്. ഇതിനു സാധിച്ചാൽ യുക്രൈൻ രക്ഷാദൗത്യത്തിലെ നിർണായക പ്രതിസന്ധി ഒഴിയുകയും ചെയ്യും.നേരത്തെ തന്നെ റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോ​ഗസ്ഥ‍ർ യുക്രൈൻ അതി‍ർത്തികളിലേക്ക് എത്തിയെങ്കിലും ഇവ‍ർക്ക് റഷ്യൻ ഉദ്യോ​ഗസ്ഥരിൽ നിന്നും ഒരു ഉറപ്പും കിട്ടിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇന്ത്യൻ വിദ്യാ‍ർത്ഥിയായ നവീൻ ഖർകീവിൽ കൊല്ലപ്പെട്ടതോടെ റഷ്യയ്ക്ക് മേൽ കനത്ത സമ്മ‍ർദ്ദമുണ്ടായെന്നാണ് സൂചന. കഴിഞ്ഞ ദിവസം റഷ്യൻ അംബാസിഡറെ വിളിച്ചു വരുത്തിയ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തിൽ ശക്തമായ നിലപാട് അറിയിച്ചുവെന്നാണ് സൂചന.ഇന്ത്യൻ വി​ദ്യാ‍ർത്ഥികൾ കൊല്ലപ്പെടുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന നിലപാട് ഇന്ത്യ റഷ്യയെ അറിയിച്ചുവെന്നാണ് വിവരം. ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്ത് എത്തിക്കാൻ സാധിച്ചില്ലെങ്കിൽ യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് മാറുമെന്ന മുന്നറിയിപ്പും റഷ്യയ്ക്ക് നൽകി. ഇതോടെയാണ് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ റഷ്യ തയ്യാറാവുകയായിരുന്നു.

22:27ഉടഞ്ഞുചിതറുന്ന ചില്ലുകൊട്ടാരങ്ങൾ | Jeffrey Epstein documents | Lokajalakam 8 February 2026
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്
25:17ഇന്ത്യ-പാക് സംഘർഷം; ഇന്ത്യയുടെ ഡ്രോൺഫ്ലീറ്റും നാവിക സേനയുടെ കരുത്തും ചർച്ചയാക്കി പാശ്ചാത്യ മാധ്യമങ്ങൾ
23:41ആരാണ് അടുത്ത മാർപാപ്പ? വത്തിക്കാനിലെ കോൺക്ലേവിൽ എന്താണ് നടക്കുന്നത്? | Lokajaalakam 04 May 2025
22:49'പരിഷ്കരണവാദി, പുരോ​ഗമന വാദി'; സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച മാർപാപ്പ | Lokajaalakam
ഫ്രാൻസിസ് മാർപാപ്പ വ്യത്യസ്തനായത് എങ്ങനെ? | Vinu V John | News Hour 21 April
23:05ട്രംപ് തീരുവ വഴിവെക്കുന്നത് ആ​ഗോള സാമ്പത്തിക പ്രതിസന്ധിയിലേക്കോ? | Lokajaalakam 07 April 2025
01:46​ഗാർഹിക പീഡനത്തിനെതിരെ ഓസ്ട്രേലിയയിൽ‌ തെരുവുനൃത്തവുമായി മലയാളി കൂട്ടായ്മ
22:53കോളിളക്കം സൃഷ്ടിച്ച് ട്രംപിന്റെ രണ്ടാമൂഴത്തിന് തുടക്കം | അമേരിക്ക ഈ ആഴ്ച | America Ee Aazhcha
22:46ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ്; ലക്ഷ്യം പലസ്തീനികളെ പുറത്താക്കലോ?| കാണാം ലോകജാലകം