സെലന്‍സ്‌കിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ റഷ്യന്‍ നീക്കം; റഷ്യന്‍ അനുകൂലിയായ യുക്രൈന്‍ മുന്‍ പ്രസിഡന്റ് യാനുക്കോവിച്ചിനെ പ്രസിഡന്റാക്കാനാണ് നീക്കം.
അതേസമയം, നവീൻ കൊല്ലപ്പെട്ട ഖാർകീവ് നഗരത്തിൽ റഷ്യൻ ഷെല്ലാക്രമണം രൂക്ഷമാണ്. എത്രയും പെട്ടെന്ന് ഖാർകീവ് വിടണമെന്നാണ് ഇന്ത്യക്കാർക്ക് എംബസി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പ്രാദേശികസമയം ആറ് മണിക്ക് മുമ്പ് ഖാർകീവ് വിടണമെന്നാണ് നിർദേശം. പെസോചിൻ, ബബയെ, ബെസ്ലുഡോവ്‍ക എന്നിവിടങ്ങളിലേക്ക് മാറണമെന്നാണ് മുന്നറിയിപ്പ്.പിസോചിനിലേക്ക് യാത്ര ചെയ്യാൻ വാഹനങ്ങൾ കിട്ടാത്ത വിദ്യാർത്ഥികളോട് നടന്ന് പോകാനാണ് എംബസി പറയുന്നത്. വാഹനങ്ങൾക്ക് കാത്ത് നിൽക്കരുത്. ഖാർകീവിൽ നിന്ന് പത്ത് കിലോമീറ്ററാണ് പിസോചിനിലേക്കുള്ളത്. ബബയെ, ബെസ്ലുഡോവ്‍ക എന്നീ നഗരങ്ങൾക്ക് അടുത്തുള്ളവർ അവിടേക്ക് ഉടനടി യാത്ര തിരിക്കണം. വാഹനങ്ങൾ കിട്ടാൻ സാധ്യത കുറവായതിനാൽ നടന്നെങ്കിലും പോകണം. ഖാർകീവിൽ ഇനി ആരും തുടരരുതെന്നും എംബസിയുടെ അടിയന്തരമുന്നറിയിപ്പിൽ പറയുന്നു.അയ്യായിരത്തോളം മെഡിക്കൽ വിദ്യാർത്ഥികൾ മാത്രം ഖാർകീവിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. അവർക്കാർക്കും മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. നിലവിൽ എന്ത് ചെയ്യണമെന്ന് വ്യക്തതയില്ലാത്തതിനാൽ വിദ്യാർത്ഥികൾ പലരും പടിഞ്ഞാറൻ യുക്രൈനിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുകയാണ്. പലരും ബങ്കറുകളിലാണ് കഴിയുന്നത്. ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണി കിടക്കുകയാണ് പലരും എന്ന് വിദ്യാർത്ഥികൾ തന്നെ വ്യക്തമാക്കുന്നു.നേരത്തേ കീവിൽ നിന്ന് ഒഴിഞ്ഞുപോകാൻ എല്ലാ ഇന്ത്യക്കാരോടും എംബസി നിർദേശം നൽകിയിരുന്നു. ഇനി കീവ് നഗരത്തിൽ ഇന്ത്യക്കാർ ആരും ബാക്കിയില്ലെന്നാണ് എംബസി വ്യക്തമാക്കുന്നത്. കീവിലേക്ക് വൻസൈനികവ്യൂഹത്തെയാണ് റഷ്യ നിയോഗിച്ചിരിക്കുന്നത്. കിലോമീറ്ററുകൾ നീളത്തിൽ യുദ്ധടാങ്കറുകൾ കീവിന് ചുറ്റും വിന്യസിക്കപ്പെട്ടിട്ടുണ്ട്. സമാനമായ യുദ്ധവ്യൂഹമാണ് മറ്റൊരു പ്രധാനനഗരമായ ഖാർകീവിലും റഷ്യ ഒരുക്കുന്നത്. ഇവിടെ ഷെല്ലാക്രമണവും ശക്തം. ഈ സാഹചര്യത്തിലാണ് ഉടനടി ഖാർകീവ് വിടാൻ എംബസി മുന്നറിയിപ്പ് നൽകുന്നത്.