Gold Smuggling Case : എന്‍ഐഎ സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയെടുത്തു

Published : Mar 02, 2022, 05:16 PM IST

സ്വർണക്കടത്ത് കേസിലെ (Gold Smuggling Case) പ്രതികളായ സ്വപ്ന സുരേഷിന്റേയും (Swapna Suresh) സരിത്തിന്റേയും (Sarith) മൊഴി എടുത്തു. എൻ ഐ എ (NIA) ആണ് കൊച്ചിയിൽ ഇരുവരുടേയും മൊഴി എടുത്തത്. ജയിൽ മോചിതയായ ശേഷം സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് അടക്കം മാധ്യമങ്ങളിലൂെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തതെന്നാണ് സൂചന. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ ഐ എ കേസിൽ ശിവശങ്കറിനെ നേരത്തെ പ്രതിചേർത്തിരുന്നില്ല .ഈ സാഹചര്യത്തിൽ എം ശിവശങ്കറിന് എല്ലാം അറിയാമായിരുന്നെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് പരിശോധിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ ലക്ഷ്യം.സ്വര്‍ണം പിടിച്ച ദിവസം മുതല്‍ അദ്ദേഹത്തിന്‍റെ നിര്‍ദേശമനുസരിച്ചാണ് താന്‍ മുന്നോട്ട് പോയത്,ഈ കേസില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെന്ന തന്‍റെ ഓഡിയോ മുതല്‍ മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ഓഡിയോ വരെ എല്ലാം ശിവശങ്കരന്‍റെ തിരക്കഥയായിരുന്നവെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന വ്യക്തമാക്കിയിരുന്നു.താൻ കസ്റ്റഡിയിലിരിക്കെ എന്‍ ഐ എ അന്വേഷണം കൊണ്ട് വന്ന് തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. കസ്റ്റഡിയിലിരിക്കെ ശിവശങ്കർ പറഞ്ഞതനുസരിച്ച് അവർ പറഞ്ഞപോലെ ഓഡിയോ റെക്കോർഡ് ചെയ്ത് നൽകിയെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ലൈഫ്മിഷന്‍ കമ്മീഷന്‍, സംയുക്ത ലോക്കര്‍,വിആര്‍എസ് എടുത്ത് ദുബായില്‍ സ്ഥിര താമസമാക്കാന്‍ തയ്യാറാക്കിയ പദ്ധതി, സ്പേസ് പാര്‍ക്ക് ജോലിക്കായുള്ള വഴിവിട്ട സഹായം തുടങ്ങി എല്ലാം സ്വപ്ന തുറന്ന് പറഞ്ഞിരുന്നു.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ വേട്ടയാടിയെന്ന് പുസ്തകത്തില്‍ ശിവശങ്കരന്‍ ആരോപിക്കുമ്പോഴാണ് പിടിക്കപ്പെടുമെന്നായപ്പോള്‍ തന്നെ ശിവശങ്കരന്‍ തള്ളിക്കളഞ്ഞ കഥ സ്വപ്ന പുറത്ത് പറഞ്ഞത്.യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സ്പെയ്സ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ്. തന്നെ ചൂഷണം ചെയ്തു. താന്‍ ഇരയാണെന്നും സ്വപ്ന അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു

03:29അങ്കമാലിയിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ? | Angamaly
03:09അങ്കമാലി നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Angamaly
04:46സംവരണം പേരിൽ മാത്രമോ; വികസനത്തിൽ മുൻഗണനയുണ്ടോ ? | ചേലക്കരക്കാർ പറയുന്നു | Chelakkara
04:09പിറവം നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്? | Piravam
04:20പിറവം നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Piravam
02:20കുന്നത്തുനാട് നിയോജക മണ്ഡലം നേരിടുന്ന പ്രശ്‍നങ്ങൾ എന്തൊക്കെ? | Kunnathunad | Assembly Election 2026
03:27പത്തനാപുരം നിയോജകമണ്ഡലത്തിലെ യുവാക്കൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
01:44കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ അതുല്യ ഘോഷ് | Athulya Ghosh | Kaipamangalam
03:08പീരുമേട്ടിൽ എൻഡിഎ സ്ഥാനാർഥി വി രതീഷ് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിൽ | V Ratheesh | Peerumade
02:03കോവളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ ടി എൻ സുരേഷ് | TN Suresh | Kovalam