Leopard : പാലക്കാട് ധോണിയിൽ ഭീതിപരത്തിയ പുലി കുടുങ്ങി

Leopard : പാലക്കാട് ധോണിയിൽ ഭീതിപരത്തിയ പുലി കുടുങ്ങി

Web Desk   | Asianet News
Published : Mar 18, 2022, 10:23 AM ISTUpdated : Mar 18, 2022, 10:37 AM IST

കൂട് നീക്കുന്നതിനിടെ, പഞ്ചായത്തംഗത്തെ പുലി ആക്രമിച്ചു

പാലക്കാട് ധോണിയിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പടർത്തിയ പുലി (Leopard ) കുടുങ്ങി. വനം വകുപ്പ് (forest department) സ്ഥാപിച്ച കുട്ടിലാണ് പുലി കുടുങ്ങിയത്. വെട്ടം തടത്തിൽ ടി.ജി മാണിയുടെ വീട്ടിൽ സ്ഥാപിച്ച കൂട്ടിലാണ് പുലർച്ചയോടെ പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇതേ വീട്ടിലെത്തി പുലി കോഴിയെ പിടിച്ചിരുന്നു. തുടർന്നാണ് പുലിയുടെ സാന്നിധ്യം ഈ പരിസരത്ത് തന്നെ ഉണ്ടെന്ന് മനസിലാക്കി വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പുലി കുടുങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിക്കൂട് വന പാലകർ സ്ഥലത്ത് നിന്ന് മാറ്റി .പുലിക്കൂട് നീക്കുന്നതിനിടെ പുതുപ്പെരിയാരം വാർഡ് മെമ്പർ ഉണ്ണികൃഷ്ണനെ പുലി മാന്തി . ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂട്ടിലായ പുലിയെ ധോണിയിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടർമാർ വിശദ പരിശോധന നടത്തിയശേഷം പുലിയെ വനത്തിലേക്ക് വിട്ടേക്കും. പറമ്പിക്കുളത്തെ വനത്തിൽ വിടാനാണ്  ആലോചന

03:29അങ്കമാലിയിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ? | Angamaly
03:09അങ്കമാലി നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Angamaly
04:46സംവരണം പേരിൽ മാത്രമോ; വികസനത്തിൽ മുൻഗണനയുണ്ടോ ? | ചേലക്കരക്കാർ പറയുന്നു | Chelakkara
04:09പിറവം നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്? | Piravam
04:20പിറവം നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Piravam
02:20കുന്നത്തുനാട് നിയോജക മണ്ഡലം നേരിടുന്ന പ്രശ്‍നങ്ങൾ എന്തൊക്കെ? | Kunnathunad | Assembly Election 2026
03:27പത്തനാപുരം നിയോജകമണ്ഡലത്തിലെ യുവാക്കൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
01:44കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ അതുല്യ ഘോഷ് | Athulya Ghosh | Kaipamangalam
03:08പീരുമേട്ടിൽ എൻഡിഎ സ്ഥാനാർഥി വി രതീഷ് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിൽ | V Ratheesh | Peerumade
02:03കോവളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ ടി എൻ സുരേഷ് | TN Suresh | Kovalam
Read more