Theft Case : തിരുവാഭരണം മോഷ്ടിച്ചു, പകരം ചെമ്പ് മാല ചാർത്തി; പൂജാരി അറസ്റ്റിൽ

Theft Case : തിരുവാഭരണം മോഷ്ടിച്ചു, പകരം ചെമ്പ് മാല ചാർത്തി; പൂജാരി അറസ്റ്റിൽ

pavithra d   | Asianet News
Published : Mar 23, 2022, 04:07 PM IST

കേസിന് തുടക്കമിട്ടത് ദേവീവിഗ്രഹത്തിലെ തിരുവാഭരണത്തിന് മാറ്റ് കുറവുണ്ടോയെന്ന പുതിയ പൂജാരിയുടെ സംശയം 

എറണാകുളത്ത് മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന (Theft) ക്ഷേത്ര പൂജാരി അറസ്റ്റിൽ (Arrest). കണ്ണൂർ അഴീക്കോട് സ്വദേശി അശ്വിൻ ആണ് കൊച്ചിയിൽ അറസ്റ്റിലായത്. 25 ഗ്രാം വരുന്ന തിരുവാഭരണമാണ്  ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിൽ നിന്ന് ഇയാൾ കവർന്നത്. പൂജാരിക്കെതിരെ മറ്റ് മൂന്ന് ക്ഷേത്രം ഭാരവാഹികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ ഐപിസി 408 വകുപ്പ് പ്രകാരം കേസെടുത്തു. ദേവീ വിഗ്രഹത്തിലെ തിരുവാഭരണത്തിന് മാറ്റ് കുറവുണ്ടോ എന്ന പുതിയ പൂജാരിയുടെ സംശയമാണ് വൻ കൊളളയുടെ ചുരുളഴിച്ചത്. പൂജകൾക്കിടെയാണ് തിരുവാഭരണത്തിന് ചെമ്പിന്‍റെ നിറമാണല്ലോ എന്ന സംശയം പുതിയ പൂജാരിക്ക് ഉണ്ടായത്. അദ്ദേഹം ഇക്കാര്യം ക്ഷേത്ര ഭാരവാഹികളെയും അറിയിച്ചു. ഇതോടെ ക്ഷേത്രം ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. പാലാരിവട്ടം പൊലീസ് തിരുവാഭരണത്തിന്‍റെ മാറ്റ് പരിശോധിച്ചപ്പോൾ തനി സ്വർണ്ണത്തിന് പകരം തനി ചെമ്പ്. അങ്ങനെ അന്വേഷണം ചെന്നെത്തിയത് പഴയ പൂജാരി അശ്വിനിലായിരുന്നു.

02:10കഴിഞ്ഞ തവണ പടലപ്പിണക്കം തിരിച്ചടിയായി, ഇത്തവണ നിലമ്പൂർ തിരിച്ചുപിടിക്കാൻ യുഡിഎഫ്
02:45കർഷകൻ സ്ഥാനാർത്ഥിയാൽ...ലത്തീഫിൻ്റെ വെറൈറ്റി ഓഫീസ് കാണാം
02:26കുമരകത്ത് ഗ്ലാമർ പോരാട്ടം; ഇവിടെ സ്ഥാനാർത്ഥികൾ സമപ്രായക്കാർ
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്
05:18ഇന്ത്യൻ ജനാധിപത്യത്തിന്റെ മുറ്റത്ത് കാൽകുത്തിയ ഭീകരത
53:02ഗൂഢാലോചനയ്ക്ക് എന്തെങ്കിലും തെളിവുണ്ടോ? | Abgeoth Varghese | News Hour 08 June 2025
22:45ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള ഇന്ത്യ-ചൈന ബന്ധം | Around and Aside | 07 June 2025
03:18വിവാഹ മോചനവും ക്രെഡിറ്റ് സ്കോറും! എങ്ങനെ കൃത്യമായി സാമ്പത്തിക ആസൂത്രണം നടത്താം? | Divorce
അൻവറിന്റെ ലക്ഷ്യം കുളംകലക്കൽ മാത്രമോ? | Vinu V John | News Hour 04 June 2025
നിലമ്പൂരിൽ നിലംപരിശാകുന്നത് ആരൊക്കെ? | Vinu V John | News Hour 02 June 2025