Reuters Journalist Suicide : മലയാളി മാധ്യമപ്രവർത്തകയുടെ ആത്മഹത്യ; ഭർത്താവിനെതിരെ കുടുംബം

Reuters Journalist Suicide : മലയാളി മാധ്യമപ്രവർത്തകയുടെ ആത്മഹത്യ; ഭർത്താവിനെതിരെ കുടുംബം

pavithra d   | Asianet News
Published : Mar 24, 2022, 05:37 PM IST

ബംഗളൂരുവിലെ മലയാളി മാധ്യമപ്രവർത്തകയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം 

മലയാളി മാധ്യമപ്രവർത്തകയെ ബം​ഗളൂരുവിൽ ആത്മഹത്യ (Suicide) ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ​ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. തളിപ്പറമ്പ് (Thaliparamba) സ്വദേശി അനീഷ് കോയാടനെതിരെയാണ് യുവതിയുടെ കുടുംബം ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കാസർകോട് വിദ്യാനഗർ സ്വദേശിനിയായ എൻ.ശ്രുതി (36) ബെംഗളൂരുവിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തത് മാർച്ച്‌ 20ന് ആണ്. റോയിട്ടേഴ്സിൽ (Reuters)  മാധ്യമ പ്രവർത്തകയായിരുന്നു (പേജ് എഡിറ്റർ) ശ്രുതി. വിവാഹശേഷം ശ്രുതിയെ അനീഷ് നിരന്തരം ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് കുടുംബം ആരോപിക്കുന്നു. എപ്പോഴും ശ്രുതിയോട് പണം  ആവശ്യമായിരുന്നു. നേരത്തെ തർക്കമുണ്ടായപ്പോൾ അനീഷ് മുഖത്ത് തലയിണ വച്ച് അമർത്തിയതായി ശ്രുതി പറഞ്ഞതായി സഹോദരൻ നിഷാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തലയിണ അമർത്തി കൊല്ലാൻ ശ്രമിച്ചുവെന്നും, ദേഹമാസകലം കടിച്ചു പരിക്കേൽപ്പിച്ചതായി ശ്രുതി പറഞ്ഞിരുന്നെന്നും സഹോദരൻ പറഞ്ഞു. സംഭവത്തിൽ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് ബെംഗ്ലൂരു പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
03:46കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
02:10കഴിഞ്ഞ തവണ പടലപ്പിണക്കം തിരിച്ചടിയായി, ഇത്തവണ നിലമ്പൂർ തിരിച്ചുപിടിക്കാൻ യുഡിഎഫ്
02:45കർഷകൻ സ്ഥാനാർത്ഥിയാൽ...ലത്തീഫിൻ്റെ വെറൈറ്റി ഓഫീസ് കാണാം
02:26കുമരകത്ത് ഗ്ലാമർ പോരാട്ടം; ഇവിടെ സ്ഥാനാർത്ഥികൾ സമപ്രായക്കാർ
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്
05:18ഇന്ത്യൻ ജനാധിപത്യത്തിന്റെ മുറ്റത്ത് കാൽകുത്തിയ ഭീകരത
53:02ഗൂഢാലോചനയ്ക്ക് എന്തെങ്കിലും തെളിവുണ്ടോ? | Abgeoth Varghese | News Hour 08 June 2025