A.K Balan : വിമോചന സമരത്തെ ജനങ്ങള്‍ പരാജയപ്പെടുത്തും; പ്രതിഷേധങ്ങള്‍ക്കെതിരെ എകെ ബാലന്‍

A.K Balan : വിമോചന സമരത്തെ ജനങ്ങള്‍ പരാജയപ്പെടുത്തും; പ്രതിഷേധങ്ങള്‍ക്കെതിരെ എകെ ബാലന്‍

Web Desk   | Asianet News
Published : Mar 22, 2022, 11:29 AM ISTUpdated : Mar 22, 2022, 11:38 AM IST

വിമോചന സമരത്തെ ജനങ്ങള്‍ പരാജയപ്പെടുത്തും; പ്രതിഷേധങ്ങള്‍ക്കെതിരെ എകെ ബാലന്‍. രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു

സിൽവർ ലൈൻ പദ്ധതിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലൻ. ആടിനെ പട്ടിയാക്കുക,പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്‍റെ സമീപനം. വിമോചന സമരത്തിന്റെ പഴയ സന്തതികൾക്ക് പുതിയ ജീവൻ വച്ചു എന്നാണ് യുഡിഎഫ് കരുതുന്നത്. പഴയ ചങ്ങനാശേരി അനുഭവം വച്ച് ചങ്ങനാശേരിയിൽ വിമോചന സമരം നടത്താനാകില്ലെന്നും എ.കെ ബാലൻ കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ പദ്ധതിയില്‍ വിദഗ്ധ സമിതിയുടെ നിർദേശം പരിഗണിക്കും. അതിന് ശേഷവും ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് മാറ്റാനുള്ള നടപടികളെടുക്കും. അലൈൻമെന്റ് മാറ്റം നിർദേശിച്ചാൽ അതും നടപ്പിലാക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.

22:27ഉടഞ്ഞുചിതറുന്ന ചില്ലുകൊട്ടാരങ്ങൾ | Jeffrey Epstein documents | Lokajalakam 8 February 2026
07:30കേരളത്തിലെ പത്ത് വർഷത്തെ വിവിധ മേഖലകളിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
03:46കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
02:10കഴിഞ്ഞ തവണ പടലപ്പിണക്കം തിരിച്ചടിയായി, ഇത്തവണ നിലമ്പൂർ തിരിച്ചുപിടിക്കാൻ യുഡിഎഫ്
02:45കർഷകൻ സ്ഥാനാർത്ഥിയാൽ...ലത്തീഫിൻ്റെ വെറൈറ്റി ഓഫീസ് കാണാം
02:26കുമരകത്ത് ഗ്ലാമർ പോരാട്ടം; ഇവിടെ സ്ഥാനാർത്ഥികൾ സമപ്രായക്കാർ
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്