ഒന്നിച്ചുനിന്നാൽ പോലും രക്ഷയില്ലാത്ത കാലത്ത് തമ്മിൽ തല്ലി തോൽപ്പിക്കുന്ന കോണ്‍ഗ്രസ്സ്. സർക്കാരിനെതിരായ സമരത്തെക്കാൾ വീറോടെ പാർട്ടിനേതാക്കളെ ഒതുക്കാൻ മത്സരിക്കുന്നവർ. അധികാരക്കൊതിയിൽ നേതാക്കൾ നടത്തുന്ന ചക്കളത്തിപ്പോര് പാർട്ടിയെ മാത്രമല്ല മുന്നണിയെയും തളർത്തുകയാണ്. പ്രവർത്തകസമിതിയംഗവും മുൻ പ്രസിഡന്റും മുന്നണി യോഗം ബഹിഷ്കരിക്കുന്നു. ചായക്കോപ്പയിലെ കാറ്റുമാത്രമെന്ന് കെപിസിസി പ്രസിഡന്റ് പരിഹസിക്കുന്നു. അനുനയത്തിനിനിയില്ല എന്ന കർശന നിലപാടിൽ ഇരുവിഭാഗവും.ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പരാതിയുമായി കെപിസിസി നേതൃത്വം ഹൈക്കമാൻഡിനു മുന്നിലേക്ക്. മുതിർന്ന നേതാക്കൾ വിമതരാകുന്നോ? രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പുകഞ്ഞ കൊള്ളികളോ?