
ഇരുപത്തിയൊൻപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആവേശമായി അർജന്റീനിയൻ സാന്നിധ്യം. പ്രശസ്ത അർജന്റീനിയൻ നടി ഇസബെല്ല മേളയിൽ പങ്കെടുത്തത് കാണികൾക്കും സംഘാടകർക്കും ഒരുപോലെ ആവേശം പകർന്നു. തിരുവനന്തപുരത്തെ ചലച്ചിത്ര വേദികളിലെ സജീവ സാന്നിധ്യമായി മാറിയ താരം മേളയെക്കുറിച്ചും കേരളത്തിലെ സിനിമാ പ്രേമികളെക്കുറിച്ചും വാചാലയായി. കേരളത്തിലെ 'വൈബ്' അത്ഭുതപ്പെടുത്തി ഐ.എഫ്.എഫ്.കെയിലെ ഊർജ്ജസ്വലമായ അന്തരീക്ഷം തന്നെ ഏറെ ആകർഷിച്ചുവെന്ന് ഇസബെല്ല പറഞ്ഞു.