
മലയാള സിനിമയെയും സച്ചിയെയും വാനോളം പുകഴ്ത്തി കബീർ ബേദി
മലയാള സിനിമ എക്കാലവും ദേശീയ പുരസ്കാരങ്ങളുടെ 25 ശതമാനത്തോളം സ്വന്തമാക്കാറുണ്ടെന്ന് പ്രശസ്ത നടൻ കബീർ ബേദി. തന്റെ ആദ്യ കന്നഡ ചിത്രമായ 'കൊറിഗജ്ജ' എന്ന പാൻ ഇന്ത്യൻ സിനിമയുടെ കൊച്ചിയിൽ നടന്ന പ്രസ് മീറ്റിലാണ് അദ്ദേഹം മലയാള സിനിമയെയും അന്തരിച്ച സംവിധായകൻ സച്ചിയെയും കുറിച്ച് സംസാരിച്ചത്.