സെൻസർ കുരുക്കിനിടയിലും സിനിമകളുടെ തിരഞ്ഞെടുപ്പിൽ കൈയടി നേടി IFFK 2025

സെൻസർ കുരുക്കിനിടയിലും സിനിമകളുടെ തിരഞ്ഞെടുപ്പിൽ കൈയടി നേടി IFFK 2025

Published : Dec 19, 2025, 02:02 AM IST

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപനത്തിലേക്ക് അടുക്കുമ്പോൾ, സിനിമകളെ സ്നേഹിക്കുന്നവരുടെ വലിയൊരു സംഘം തലസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ്. പുറമെ ആഘോഷിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് നേരിയ കുറവുണ്ടെങ്കിലും, തിയേറ്ററുകൾക്കുള്ളിലെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഡെലിഗേറ്റുകൾ അഭിപ്രായപ്പെടുന്നു.