സിഗരറ്റുകളുടെ നികുതി ഘടനയില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ മാറ്റം വരുത്തിയതോടെ വെട്ടിലായിരിക്കുകയാണ് രാജ്യത്തെ പുകവലിക്കാർ. ഫെബ്രുവരി ഒന്നു മുതല്‍ സിഗരറ്റ് വില കുത്തനെ കൂടും. ഇനി ബ്രാന്‍ഡ് നോക്കിയല്ല, മറിച്ച് സിഗരറ്റിന്റെ നീളം നോക്കിയാകും നികുതി ഈടാക്കുക. 2017-ല്‍ ജിഎസ്ടി നടപ്പിലാക്കിയ ശേഷം സിഗരറ്റ് നികുതിയില്‍ വരുന്ന ഏറ്റവും വലിയ പരിഷ്‌കാരമാണിത്.