
ഇന്ന് സാലറി വാങ്ങുന്നവരുടെ കൂട്ടത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്ത ആളഉകൾ വളരെ കുറവാണ്. ഡെബിറ്റ് കാർഡ് പോലെത്തന്നെ വളരെ നോർമലായിട്ടാണ് ആളുകൾ ഇന്ന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത്. ക്രെഡിറ്റ് പരിധി തീരുന്നതു വരെ ആവശ്യം പോലെ ഉപയോഗിക്കാമെന്നതു കൊണ്ട് തന്നെ ഇത് ഒരേ സമയം ഉപകാരപ്രദവും മറ്റൊരു വശത്ത് സാമ്പത്തികമായി ഏറെ ദോഷകരമാകാനും സാധ്യതയുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വളരെ ബേസിക് ആയി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം