
ഷൈജു ഖാലിദിന്റെയും സമീർ താഹിറിന്റെയും വിവേക് ഹർഷന്റെയും നിർദ്ദേശങ്ങൾ ധൂമകേതു എന്ന സിനിമയ്ക്ക് കൂടുതൽ ഗുണം ചെയ്തിട്ടുണ്ടെന്ന് സംവിധായകൻ സുധി മാഡിസൺ. സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷത്തിലെത്തിയ ധൂമകേതു തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.