ലോക ശ്രദ്ധ വീണ്ടും ബെയ്ജിംഗിലേക്ക് നീളുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കനത്തുനിൽക്കെ, നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും ചൈനയിലെത്തുന്നു.