ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, ലോകത്തെ ഏറ്റവും നിർണ്ണായകമായ കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ (Strait of Hormuz) ഇപ്പോൾ പുതിയൊരു തർക്കം പുകയുകയാണ്. ഇറാന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഈ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.