
അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധം പശ്ചിമേഷ്യയിൽ അനിശ്ചിതത്വം വർധിപ്പിക്കുമ്പോൾ, ഇറാനിലെ സാധാരണ ജനങ്ങളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. യുദ്ധത്തിന്റെ ആഘാതങ്ങൾക്ക് പുറമെ കുത്തനെ ഉയരുന്ന പണപ്പെരുപ്പവും രൂക്ഷമായ ഭക്ഷ്യക്ഷാമവും രാജ്യത്തെ സാമ്പത്തിക സംവിധാനത്തെ തളർത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.