
അബുദാബിയിൽ വാടക വർധനവ് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുകയാണ്. അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ ജൂൺ 2നാണ് ഈ ആശ്വാസകരമായ തീരുമാനം അറിയിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം അബുദാബിയിലെ പാർപ്പിട, വാണിജ്യ, വ്യാവസായിക കെട്ടിടങ്ങളിലെ വാടക വർധനവാണ് തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുന്നത്.