
യുഎസിൽ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് കനത്ത പ്രഹരമേൽപ്പിക്കുന്ന നടപടികളുമായി ട്രംപ് ഭരണകൂടം രംഗത്ത് എത്തിയിരിക്കുകയാണ്. പുതിയ എച്ച്-1ബി വിസകൾക്ക് ഒരു ലക്ഷത്തിലധികം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദിഷ്ട നിയന്ത്രണ ചട്ടങ്ങൾക്ക് ഭരണകൂടം ഔദ്യോഗികമായി രൂപം നൽകി.