തെരഞ്ഞെടുപ്പുകളിൽ ഡിഎംകെയും എഐഎഡിഎംകെയും അടക്കമുള്ള ദ്രാവിഡ രാഷ്ട്രീയ ശക്തികളുടെ ആറു ദശാബ്ദത്തെ ആധിപത്യം അവസാനിപ്പിച്ച ശേഷമാണ് വിജയ് സിംഹാസനത്തിലേറുന്നത്. അതേ സമയം, ഇപ്പോഴും വിജയ് സർക്കാരിന് മുന്നിൽ ചോദ്യ ചിഹ്നമായി നിൽക്കുന്നത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെ പ്രഖ്യാപിച്ചിരുന്ന വമ്പൻ ക്ഷേമ പദ്ധതികളുടെ ലിസ്റ്റാണ്.