ന്യൂയോർക്ക് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണികൾക്ക് വഴിതുറന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, അവിടെ ഒരു പുതിയ ശക്തികേന്ദ്രം ഉദയം കൊണ്ടിരിക്കുകയാണ്. പരമ്പരാഗത ഡെമോക്രാറ്റിക് നേതാക്കളെയും പാർട്ടിയിലെ പ്രമുഖരെയും നിഷ്പ്രഭരാക്കിക്കൊണ്ട് സോഹ്‌റാൻ മാംദാനി എന്ന പുതിയ പവർ ബ്രോക്കറുടെ ഉദയം.