
ഹഗ്‌ലി ഓവലില്‍ പവര്‍പ്ലേ അതിജീവിക്കുക എന്നത് എളുപ്പമല്ല, പ്രത്യേകിച്ചും രണ്ടാം ഇന്നിങ്സില്‍. പേസ് ബൗളിങ്ങിന് എല്ലാ ആനുകൂല്യവും നല്‍കാൻ ഒരുങ്ങിയ അന്തരീക്ഷമായിരുന്നു അവിടെ. പക്ഷേ, സാഹചര്യമെന്തായാലും പവർപ്ലേ നേടിയെടുക്കുക എന്ന തീരുമാനത്തിലായിരുന്നു സഞ്ജു ഇറങ്ങിയത്. അയാളത് നടപ്പാക്കുകയും ചെയ്തു