ഷമിയുടെ കരിയറും എറിഞ്ഞ ഓരോ പന്തും പോരാട്ടമായിരുന്നു. മുഹമ്മദ് ഷമിയെന്ന പേരുകൊണ്ട് മാത്രം നേരിടേണ്ടി വന്ന അധിക്ഷപേങ്ങളോട്, പരിക്കുകളോട്, വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളോട്... അങ്ങനെ ഒരു താരത്തിന്റെ മനോവീര്യം ഇല്ലാതാക്കാൻ കഴിയുന്ന പലതിലൂടെയും കടന്നുപോകേണ്ടി വന്നിരുന്നു. എന്നിട്ടും തളർന്നില്ല...