
ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന അഗോറ ഫെസ്റ്റിവലിന് നാളെ തലസ്ഥാനത്ത് തുടക്കം. 27, 28, 29 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന അഗോറയിൽ 200 -ലധികം സ്പീക്കേഴ്സാണ് ഉണ്ടാവുക. ഇരുപതോളം വിഭാഗങ്ങളിലായി വിവിധ വിഷയങ്ങളിലുള്ള സെഷനുകളാണുള്ളത്. അഗോറയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയാണ് അഗോറയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, പോളിസിമേക്കേഴ്സ്, ചിന്തകർ, മാധ്യമപ്രവർത്തകർ, സാങ്കേതിക വിദഗ്ധർ, എഴുത്തുകാർ തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ദ്ധരായ ആളുകൾ അഗോറയിൽ പങ്കെടുക്കും. സയൻസ് & ടെക്നോളജി, എൻവയോൺമെന്റ് & ക്ലൈമറ്റ് ചേഞ്ച്, ഹെൽത്ത് & വെൽനെസ്സ്, സ്പോർട്സ്, ഹിസ്റ്ററി, എജ്യുക്കേഷൻ, ലിറ്ററേച്ചർ & ബുക്സ്, ആർട്ട്, കൾച്ചർ, ക്രിയേറ്റിവിറ്റി, ബിസിനസ്, ബാങ്കിംഗ്, ഫിനാൻസ്, ബ്ലൂ ഇക്കോണമി, ടൂറിസം & ട്രാവൽ, എനർജി &സസ്റ്റൈനബിലിറ്റി, മീഡിയ, യൂത്ത്, ഫുഡ്, ബ്രെയിൻ, മൈഗ്രേഷൻ, ഗവേണൻസ്, മൊബിലിറ്റി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായിട്ടാണ് സെഷനുകൾ നടക്കുക.
ദ കനോപ്പി, ദ കോമൺസ്, ദ ഡയലോഗ്, ദ ഫോറം, ദ മജ്ലിസ്, ദ റൗണ്ട് ടേബിൾ, ദ സ്ക്വയർ തുടങ്ങി വിവിധ വേദികളിലായിട്ടാണ് വിവിധ സെഷനുകൾ നടക്കുന്നത്. അഗോറയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത് വൈകുന്നേരം മൂന്ന് മണിക്ക് നിശാഗന്ധിയിലാണ്. മെഗാസ്റ്റാർ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ശശി തരൂർ, എഡ്രിയാൻ വൂൾഫ്സൻ, ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് തുടങ്ങിയവർ പങ്കെടുക്കും.
കുട്ടികള്‍ക്കായി വര്‍ക് ഷോപ്പുകള്‍
ഉദ്ഘാടനം മൂന്ന് മണിക്കാണെങ്കിലും നാളെ രാവിലെ 10 മണിക്കാണ് വിവിധ വേദികളിലായി സെഷനുകൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള പ്രത്യേക വർക് ഷോപ്പുകളും, എല്ലാവർക്കും പങ്കെടുക്കാവുന്ന വർക് ഷോപ്പുകളും അഗോറയുടെ ഭാഗമായി നടക്കുന്നുണ്ട്. എഐ ഫോർ- ട്രെയിനിംഗ് ബൂട്ട് ക്യാംപ് രാവിലെ 10 മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ അഞ്ച് മണി വരെയും വിവിധ ദിവസങ്ങളിലായി ജവഹർ ബാലഭവനിലാണ് നടക്കുന്നത്.
കുട്ടികൾക്കുള്ള സയൻസ് വർക് ഷോപ്പായ ഹൗ ഓൾഡ് ഈസ് ദ യൂണിവേഴ്സും ജവഹർ ബാലഭവനിൽ തന്നെയാണ് നടക്കുക. ഇത് കൂടാതെ നിശാഗന്ധിയിൽ വിദ്യാർത്ഥികൾക്കായി റോബോട്ടിക്സ് വർക് ഷോപ്പുകളും നടക്കും. വിശദമായ ഷെഡ്യൂൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യാം.
എന്താണ് അഗോറ?
'ഒത്തുചേരാനുള്ള ഇടം' അതാണ് അഗോറയുടെ അർത്ഥം. പുരാതന ഗ്രീക്കിൽ ആളുകൾ ഒത്തുകൂടിയിരുന്ന സ്ഥലങ്ങളെയാണ് അഗോറ എന്ന് വിളിച്ചിരുന്നത്. രാഷ്ട്രീയ, സാമൂഹിക, കായിക, ആത്മീയ, വാണിജ്യ കാര്യങ്ങളുടെ കേന്ദ്രമായിരുന്നു അഗോറ. ചന്തകൾ പോലും ഉൾപ്പെട്ടിരുന്ന 'അഗോറ'കളിലാണ് പ്ലേറ്റോ ഉൾപ്പെടെയുള്ള തത്ത്വചിന്തകരുടെ പ്രഭാഷണങ്ങളും ബൗദ്ധിക സംവാദങ്ങളും നടന്നിരുന്നത്.
അത് തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അഗോറയും ലക്ഷ്യം വയ്ക്കുന്നത്. ചർച്ചകളും സംവാദങ്ങളുമായി മൂന്ന് ദിനം. പരസ്പരം ചർച്ച ചെയ്യുകയും പുത്തൻ ആശയങ്ങൾ രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യർ മെച്ചപ്പെട്ട അവസ്ഥകളിലെത്തുന്നത്. അത് തന്നെയാണ് സമൂഹത്തിന്റെയും നിലനില്പിനും ഉന്നമനത്തിനും ആവശ്യം. ഇന്ന് നാം നേരിടുന്ന വെല്ലുവിളികളെ, നാളെയുണ്ടായേക്കാവുന്ന പ്രതിസന്ധികളെ, പ്രപഞ്ചം നേരിടുന്ന ഭീഷണികളെ, ഇല്ലാതായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വത്തെ തിരിച്ചുപിടിക്കാൻ ചിന്തകളും ചർച്ചകളും നിരന്തരം ഉണ്ടാവേണ്ടതുണ്ട്. ആ തിരിച്ചറിവ് തന്നെയാണ് അഗോറ- ആശയങ്ങളുടെ ഉത്സവത്തിന്റെ ആത്യന്തികമായ ലക്ഷ്യവും.
വിവിധ വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന ചർച്ചകളിൽ പങ്കാളികളാകാൻ തലസ്ഥാനം കാത്തിരിക്കുന്നു. ഇനിയും രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക