ശബരിമല നടവരവ് കുറഞ്ഞത് ക്ഷേത്രങ്ങളെയോ ജീവനക്കാരെയോ ബാധിക്കില്ലെന്ന് പദ്മകുമാര്‍

Jan 22, 2019, 11:30 AM IST

ശബരിമലയില്‍ നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെയോ ജീവനക്കാരെയോ പെന്‍ഷന്‍കാരെയോ ബാധിക്കില്ലെന്നും സംസ്ഥാന ബജറ്റില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രത്യേക സഹായമുണ്ടാകുമെന്നും പ്രസിഡന്റ് എ പദ്മകുമാര്‍. 'കാണിക്കയിടരുതെന്ന് പറഞ്ഞവര്‍ പൈസ ചോദിച്ചുനടപ്പ് തുടങ്ങിയല്ലോ. തീര്‍ന്നിട്ടില്ല, തുടങ്ങിയിട്ടേ ഉള്ളൂ..' എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.