ഈ ഒരൊറ്റക്കാര്യമാണ് ദീർഘായുസ്സിന്റെ ഏറ്റവും വലിയ ശത്രു; 102 -കാരനായ ഡോക്ടർ പറയുന്നത് കേട്ടോ

Published : Jun 09, 2025, 09:32 PM IST
doctor Howard Tucker

Synopsis

ആളുകൾക്ക് അവരുടെ ലക്ഷ്യബോധം ഇല്ലാതാവുന്ന നിമിഷം, പ്രത്യേകിച്ചും റിട്ടയർമെന്റിന് ശേഷം അവരുടെ മാനസികവും ശാരീരികവുമായ ആരോ​ഗ്യം വഷളാകാൻ തുടങ്ങുമെന്നാണ് ഡോക്ടർ ടക്കർ പറയുന്നത്.

ദീർഘകാലം ആരോ​ഗ്യത്തോടെ ജീവിക്കാൻ എന്താണ് വേണ്ടത്? നല്ല ശീലങ്ങൾ വേണം, ദുശ്ശീലങ്ങൾ ഉപേക്ഷിക്കണം എന്നെല്ലാം നാം പറയും അല്ലേ? എന്നാൽ, ഈ 102 -കാരനായ ഡോക്ടർക്ക് വേറെ ഒരു കാര്യം കൂടി പറയാനുണ്ട്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഡോക്ടർ എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ആളാണ് അമേരിക്കയിൽ നിന്നുള്ള ഡോക്ടർ ഹോവാർഡ് ടക്കർ. ടുഡേ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ്, 102 വയസ്സുള്ള അദ്ദേഹം ഇക്കാര്യങ്ങൾ‌ പറയുന്നത്. 'വിരമിക്കുക എന്നത് എപ്പോഴും ദീർഘായുസ്സിന്റെ ശത്രുവായിട്ട് പ്രവർത്തിക്കും' എന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.

ടക്കർ പറയുന്നത്, ദീർഘായുസ്സിന്റേയും സംതൃപ്തിയോടെയുള്ള ജീവിതത്തിന്റെയും താക്കോൽ ഏതെങ്കിലും ഗുളികയിലൊന്നുമല്ല ഇരിക്കുന്നത് മറിച്ച് ലക്ഷ്യബോധത്തോടെയുള്ള ജീവിതത്തിലാണ് എന്നാണ്. ആളുകൾക്ക് അവരുടെ ലക്ഷ്യബോധം ഇല്ലാതാവുന്ന നിമിഷം, പ്രത്യേകിച്ചും റിട്ടയർമെന്റിന് ശേഷം അവരുടെ മാനസികവും ശാരീരികവുമായ ആരോ​ഗ്യം വഷളാകാൻ തുടങ്ങുമെന്നാണ് ഡോക്ടർ ടക്കർ പറയുന്നത്.

അതായത്, ഒന്നും ചെയ്യാതെ ഇരിക്കുക എന്ന് പറഞ്ഞാൽ നാശത്തിലേക്കുള്ള എളുപ്പവഴി പിടിക്കുക എന്നാണ് അർത്ഥമെന്ന്. ബുദ്ധിപരമായും വൈകാരികമായും എപ്പോഴും ആക്ടീവ് ആയിരിക്കണം എന്നാണ് ടക്കറിന്റെ അഭിപ്രായം. ഹോബികൾ, സന്നദ്ധ പ്രവർത്തനങ്ങൾ, ചെറിയ ചില ഉത്തരവാദിത്തങ്ങൾ‌ ഇവയെല്ലാം തലച്ചോറിന് ഉത്തേജനമാണ് എന്ന് അദ്ദേഹം പറയുന്നു.

അതുപോലെ, തുടർച്ചയായ പഠനം, കൗതുകം എന്നിവയും മാനസികമായ വ്യായാമത്തിന് നല്ലതാണ്. അറിവ്, ക്രിയേറ്റിവിറ്റി, കണക്ഷൻ എന്നിവയിലൂടെയെല്ലാം മുന്നേറാനുള്ള അവസരം ദിനേന മനസിന് നൽകണം എന്നും അദ്ദേഹം പറയുന്നു.

100 -ാമത്തെ വയസ് വരെ ഡോ. ടക്കർ ജോലി ചെയ്തിരുന്നു. 2022 -ൽ അദ്ദേഹം പ്രവർത്തിച്ചിരുന്ന സ്ഥാപനം അടച്ചതോടെയാണ് അദ്ദേഹം അത് നിർത്തിയത്. ഇപ്പോഴും ആ സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു എങ്കിൽ താൻ ഇപ്പോഴും രോ​ഗികളെ പരിശോധിക്കുന്നുണ്ടായേനെ എന്നാണ് അദ്ദേഹം പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?