ദൈവം തങ്ങളുടെ ആഗ്രഹം സാധിച്ചു, പ്രത്യുപകാരമായി ശില്പങ്ങള്‍ക്ക് പെയിന്‍റ് അടിച്ച ഗ്രാമീണര്‍ പെട്ടു !

Published : Nov 25, 2023, 01:02 PM ISTUpdated : Nov 25, 2023, 01:04 PM IST
ദൈവം തങ്ങളുടെ ആഗ്രഹം സാധിച്ചു, പ്രത്യുപകാരമായി ശില്പങ്ങള്‍ക്ക് പെയിന്‍റ് അടിച്ച ഗ്രാമീണര്‍ പെട്ടു !

Synopsis

ശില്പങ്ങളുടെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കാതെ ഗ്രാമവാസികൾ ചെയ്ത പ്രവർത്തി, 1,400 ൽ അധികം വർഷത്തെ പഴക്കമുള്ള ശില്പങ്ങൾക്ക് കേടുപാടുകൾ വരുത്തി


1,400 വർഷം പഴക്കമുള്ള ഒരു കൂട്ടം ബുദ്ധ പ്രതിമകൾ ചൈനയിലെ ഗ്രാമവാസികൾ കേടുവരുത്തിയതായി റിപ്പോർട്ട്. തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് സഹായിച്ച ദൈവങ്ങൾക്ക് നന്ദി സൂചകമായി ഗ്രാമവാസികൾ 1,400 വർഷത്തിലധികം പഴക്കമുള്ള ബുദ്ധ പ്രതിമകൾക്ക് ചായം പൂശുകയായിരുന്നു. പച്ചയും ചുമപ്പും അടക്കമുള്ള കടും നിറങ്ങളാണ് ബുദ്ധ പ്രതിമകളിൽ ഇവർ പൂശിയിരിക്കുന്നത്. ശില്പങ്ങളുടെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കാതെ ഗ്രാമവാസികൾ ചെയ്ത പ്രവർത്തി, 1,400 ൽ അധികം വർഷത്തെ പഴക്കമുള്ള ശില്പങ്ങൾക്ക് കേടുപാടുകൾ വരുത്തിയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ 3,000 വർഷം പഴക്കമുള്ള മൈകാങ് പുരാതന റോഡ് എന്നറിയപ്പെടുന്ന ചരിത്രപരമായ ഗതാഗത പാതയിലാണ് ഈ പ്രതിമകൾ സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത വലിപ്പത്തിലുള്ള ഈ ബുദ്ധ പ്രതിമകൾ നിർമ്മിച്ചത് വടക്കൻ വെയ് കാലഘട്ടത്തിൽ (AD 386-AD 534) ആണെന്നാണ് കരുതപ്പെടുന്നത്. പുരാതന ചൈനയിലെ സിചുവാൻയിലും സമീപ പ്രദേശങ്ങളിലും ബുദ്ധമതത്തിന്‍റെ സ്വാധീനം വളരെ വലിയതോതിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ ബുദ്ധ പ്രതിമകൾ എന്നാണ് വിദഗ്ധർ പറയുന്നത്.

സെൽഫികള്‍ ജീവനെടുക്കുന്നു; പൊതുജനാരോഗ്യ പ്രശ്നമായി കണക്കാക്കി നിയന്ത്രണം വേണമെന്ന് ഗവേഷകർ

രണ്ടുവർഷം മുൻപാണ് ഈ ബുദ്ധ പ്രതിമകൾ കണ്ടെത്തിയത്. ഔദ്യോഗികമായി ഇവയെ ഇതുവരെ സാംസ്കാരിക സംരക്ഷണ യൂണിറ്റായി ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും പ്രാദേശിക അധികാരികളുടെ സംരക്ഷണ ചുമതലയിലായിരുന്നു ഇവ. ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സമീപത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. അടുത്തിടെ പ്രദേശത്തെ കൾച്ചറൽ റെലിക് അതോറിറ്റിയിലെ ഉദ്യോഗസ്ഥർ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ഗ്രാമീണർ ബുദ്ധ പ്രതിമകളിൽ ചായം പൂശുന്നത് കണ്ടെത്തിയത്. ഇത് തടയുന്നതിനായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും ഗ്രാമവാസികൾ തങ്ങളുടെ പണി പൂർത്തിയാക്കി സ്ഥലം വിട്ടിരുന്നു. ഗ്രാമത്തിലെ 80 നും 70 നും ഇടയിൽ പ്രായമുള്ള ഒരു കൂട്ടം ഗ്രാമവാസികളായിരുന്നു ഈ ചായം പൂശലിന് പിന്നിൽ. തങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയതിനാൽ ബുദ്ധനോടുള്ള നന്ദി സൂചകമായാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇവർ ഉദ്യോഗസ്ഥർക്ക് നൽകിയ മറുപടി. പ്രതിമകൾ ഇനിയെങ്ങനെ പുനസ്ഥാപിക്കാമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റർ റിപ്പോർട്ട് ചെയ്യുന്നു. 

തിരുനെല്ലിയും തിരുനാവായയുമല്ല, ചിതാഭസ്മം നിമജ്ജനം ഇനി ബഹിരാകാശത്തും ചന്ദ്രനിലും !

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ