എച്ച് ഐ വി പോസിറ്റീവായ കാമുകന്റെ രക്തം സ്വശരീരത്തില്‍ കുത്തിവെച്ച് പതിനഞ്ചുകാരി!

Published : Aug 09, 2022, 05:13 PM IST
എച്ച് ഐ വി പോസിറ്റീവായ കാമുകന്റെ രക്തം  സ്വശരീരത്തില്‍ കുത്തിവെച്ച് പതിനഞ്ചുകാരി!

Synopsis

എന്തിനാണ്, ഈ ചെറുപ്പക്കാരന്‍ അറസ്റ്റിലായത് എന്നറിഞ്ഞാല്‍, ആരും ഞെട്ടും. എച്ച് ഐ വി പോസിറ്റീവായ ഈ യുവാവിന്റെ രക്തം സിറിഞ്ചില്‍ കുത്തിയെടുത്ത് സ്വന്തം ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു 15 വയസ്സു മാത്രമുള്ള കാമുകി. 

അസമില്‍ കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരന്‍ പൊലീസ് പിടിയിലായി. എച്ച് ഐ വി പോസിറ്റീവായ ചെറുപ്പക്കാരന്‍ അറസ്റ്റിലായത് വിചിത്രവും അസാധാരണവുമായ ഒരു കാരണത്താലാണ്. ഇയാളല്ല, കേവലം 15 വയസ്സു മാത്രമുള്ള കാമുകിയാണ് ഈ ചെറുപ്പക്കാരന്റെ അറസ്റ്റിന് ഇടവരുത്തിയത്് 

എന്തിനാണ്, ഈ ചെറുപ്പക്കാരന്‍ അറസ്റ്റിലായത് എന്നറിഞ്ഞാല്‍, ആരും ഞെട്ടും. എച്ച് ഐ വി പോസിറ്റീവായ ഈ യുവാവിന്റെ രക്തം സിറിഞ്ചില്‍ കുത്തിയെടുത്ത് സ്വന്തം ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു 15 വയസ്സു മാത്രമുള്ള കാമുകി. വീട്ടുകാരാരും അറിയാതെയായിരുന്നു ഈ സാഹസം. സംഭവം പുറത്തുവന്നതോടെ െപാലീസ് പെണ്‍കുട്ടിയെ മെഡിക്കല്‍ നിരീക്ഷണത്തിലാക്കി. ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

അസമിലെ സുവല്‍കുചി ജില്ലയിലാണ് സംഭവം നടന്നത്. 15 വയസ്സുകാരിയായ പെണ്‍കുട്ടി മൂന്ന് വര്‍ഷം മുമ്പാണ് സദോലയ്ക്കടുത്തുള്ള ഹജോ നിവാസിയായ ഈ ചെറുപ്പക്കാരനുമായി പ്രണയത്തിലായതെന്ന് പൊലീസ് പറയുന്നു. ഫേസ്ബുക്ക് വഴിയാണ് ഇയാളെ ഈ പെണ്‍കുട്ടി പരിചയപ്പെട്ടത്. അന്നു മുതല്‍ കട്ടപ്രണയത്തിലായിരുന്നു പെണ്‍കുട്ടി. പല പ്രാവശ്യം പെണ്‍കുട്ടി ഈ ചെറുപ്പക്കാരന്റെ കൂടെ വീടു വിട്ടിറങ്ങിപ്പോയി. അന്നൊക്കെ രക്ഷിതാക്കള്‍ കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരികയും ചെയ്തു. 

എന്നാല്‍, ഇത്തവണ മുമ്പൊരിക്കലും ചെയ്യാത്ത കടുംകൈയ്ക്കാണ് പെണ്‍കുട്ടി മുതിര്‍ന്നത്. കാമുകന്‍ എച്ച് ഐ വി പോസിറ്റീവാണ് എന്നറിയുന്ന പെണ്‍കുട്ടി  അവനെ തനിച്ച് മരണത്തിലേക്ക് വിടണ്ട എന്ന തീരുമാനത്തിലാണ് ഈ കടുംകൈ ചെയ്തത് എന്നാണ് അസമില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അവനോടുള്ള പ്രണയം തെളിയിക്കുകയായിരുന്നു യുവതിയുടെ ഉദ്ദേശ്യമെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

എന്തായാലും സംഭവം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കാണ് ഇതിടയാക്കിയത്. പ്രണയത്തിനു പരിധിയില്ല എന്നു തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് ചിലര്‍ വിലയിരുത്തുമ്പോള്‍, ഞെട്ടലും അമ്പരപ്പും പ്രകടിപ്പിക്കുകയാണ് മറ്റ് നിരവധി പേര്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എന്തു ചെയ്യുകയായിരുന്നു എന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്. പരിഹാസവും പുച്ഛവും വിമര്‍ശനവും ഒരു പോലെ നിറയുന്നുണ്ട് ട്വിറ്ററിലും മറ്റുള്ള അഭിപ്രായ പ്രകടനങ്ങളില്‍. 

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിന്‍റെ ഏഴ് വർഷത്തെ രഹസ്യബന്ധം പുറത്തുവിട്ട് ഭാര്യ; 180 ഹോട്ടലുകൾ, 1.5 മില്യൺ ഡോളറിന്‍റെ ഇൻഷുറൻസ്!
'ലാളിച്ചു വഷളാക്കി, ഇനിയവൾ അധ്വാനിച്ച് ജീവിക്കട്ടെ'; വീട്ടിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച കൊച്ചുമകൾക്ക് 'എട്ടിന്‍റെ പണി' കൊടുത്ത് വൃദ്ധദമ്പതികൾ