ഒരു മിനിറ്റിൽ 16 സൂത്രങ്ങൾ കാണിക്കും, ലോക റെക്കോർഡ് സ്വന്തമാക്കി ​ഗിനിപ്പന്നി!

Published : Jul 15, 2022, 09:21 AM IST
ഒരു മിനിറ്റിൽ 16 സൂത്രങ്ങൾ കാണിക്കും, ലോക റെക്കോർഡ് സ്വന്തമാക്കി ​ഗിനിപ്പന്നി!

Synopsis

നാലോ അഞ്ചോ വയസാണ് കൊക്കോയുടെ പ്രായം. ഒരു മൃ​ഗപരിചരണകേന്ദ്രത്തിൽ ഫോറ അവനെ പരിചരിച്ചിരുന്നു. പിന്നീട് 2018 -ൽ കൊക്കോയെ കൂടെത്തന്നെ കൂട്ടി.

മായാജാലം കാണിച്ച് പല നേട്ടങ്ങളും സ്വന്തമാക്കുന്നവർ കാണും. എന്നാൽ, മൃ​ഗങ്ങളും പക്ഷികളും ഒക്കെ അത്തരം തന്ത്രങ്ങൾ കാണിച്ച് റെക്കോർഡുകൾ സ്വന്തമാക്കാറുണ്ടോ? ഉണ്ട്, അങ്ങനെ നേട്ടം സ്വന്തമാക്കുന്ന മൃ​ഗങ്ങളും പക്ഷികളുമൊക്കെ ഉണ്ട്. യുഎസ്സിലെ നോർത്ത് കരോലിനയിലെ ഒരു ​ഗിനിപ്പന്നിക്ക് ​ഗിന്നസ് ലോക റെക്കോർഡ് നേട്ടം ഉണ്ടായിരിക്കുകയാണ്. ഒറ്റമിനിറ്റിൽ 16 തന്ത്രങ്ങൾ കാണിച്ചിട്ടാണ് ഈ ​ഗിനിപ്പന്നി ​ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. അതേ, ഈ ​ഗിനിപ്പന്നി ഒരു മായാജാലക്കാരനാണ്. 

കൊക്കോ എന്നാണ് അവന്റെ പേര്. ഒരു ​ഗിനിപ്പന്നി ഒരു മിനിറ്റിൽ കാണിച്ചതിൽ വച്ച് ഏറ്റവുമധികം തന്ത്രം കാണിച്ചതിനാണ് അവൻ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്ന് അവന്റെ ഉടമയായ ​ഗ്വെൻ ഫോറ പറഞ്ഞു. 

മാർച്ചിൽ, കൊക്കോ 18 മായാജാലമാണ് കാണിക്കാൻ ശ്രമിച്ചത്. എന്നാൽ, അതിൽ പതിനാറെണ്ണമാണ് ​ഗിന്നസ് വേൾഡ് റെക്കോർഡ് ഔദ്യോ​ഗികമായി അംഗീകരിച്ചിരിക്കുന്നത്. നേരത്തെ ഉള്ള ലോക റെക്കോർഡ് 14 ആയിരുന്നു എന്നതിനാൽ അത് മറികടക്കാൻ 16 എണ്ണം മതിയായിരുന്നു. 

നാലോ അഞ്ചോ വയസാണ് കൊക്കോയുടെ പ്രായം. ഒരു മൃ​ഗപരിചരണകേന്ദ്രത്തിൽ ഫോറ അവനെ പരിചരിച്ചിരുന്നു. പിന്നീട് 2018 -ൽ കൊക്കോയെ കൂടെത്തന്നെ കൂട്ടി. നല്ല ഉത്സാഹവും എന്തും പെട്ടെന്ന് പഠിച്ചെടുക്കാനുള്ള താൽപര്യവും അഭിരുചിയും കൊക്കോയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ ഫോറ അവനെ ഒരു സർട്ടിഫിക്കേഷൻ പ്രോ​ഗ്രാമിന്റെ ഭാ​ഗമായി ഇത്തരം സൂത്രങ്ങൾ പരിശീലിപ്പിച്ച് തുടങ്ങി. 

വളരെ പെട്ടെന്ന് തന്നെ 70 സൂത്രങ്ങളാണ് അവൻ പഠിച്ചെടുത്തത്. അങ്ങനെ അവൻ സർട്ടിഫിക്കറ്റ് നേടിയെടുത്തു. 2022 മാർച്ച് 6 -ന് നോർത്ത് കരോലിനയിലെ ഹൈപോയിന്റിൽ ഏറ്റവുമധികം തന്ത്രങ്ങൾ കാണിച്ചതിനുള്ള നേട്ടം കൊക്കോയും ഫോറയും സ്വന്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ