39 -കാരനെ വിവാഹം ചെയ്ത് 59 -കാരി, ആദ്യവിവാഹം തകർന്ന് 28 വർഷത്തിന് ശേഷമുണ്ടായ പ്രണയം

Published : May 31, 2024, 02:40 PM ISTUpdated : May 31, 2024, 02:44 PM IST
39 -കാരനെ വിവാഹം ചെയ്ത് 59 -കാരി, ആദ്യവിവാഹം തകർന്ന് 28 വർഷത്തിന് ശേഷമുണ്ടായ പ്രണയം

Synopsis

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന് അറിഞ്ഞതിനെ തുടർന്നാണ് ഏകദേശം 30 വർഷങ്ങൾക്ക് മുമ്പ് അവർ തന്റെ വിവാഹബന്ധം അവസാനിപ്പിക്കുന്നത്. എന്നാൽ, അത് വിചാരിച്ചത്ര എളുപ്പമായിരുന്നില്ല.

വിവാഹത്തെ ചുറ്റിപ്പറ്റി സമൂഹത്തിന് പലവിധ സങ്കല്പങ്ങളുണ്ട്. വിവാഹമെന്നാൽ മരണം വരെ ഉണ്ടാവേണ്ടുന്ന ബന്ധമാണെന്നും എന്തൊക്കെ സംഭവിച്ചാലും പിരിയരുതെന്നും ഒക്കെയാണ് ആളുകൾ പറയാറ്. എന്നാൽ, ഇന്ന് ആ സങ്കല്പങ്ങളൊക്കെ മാറിത്തുടങ്ങി. യോജിച്ച് പോകാനാവാത്ത ബന്ധങ്ങളിൽ നിന്നും ആളുകൾ ഇറങ്ങിപ്പോവാനും തുടങ്ങി. 

അതുപോലെ, ഏകദേശം 30 വർഷങ്ങൾക്ക് മുമ്പ് വിവാഹബന്ധം വേർപ്പെടുത്തിയ സ്ത്രീ ഒടുവിൽ തന്റെ യഥാർത്ഥ പ്രണയത്തെ ക​ണ്ടെത്തി. തന്നേക്കാൾ 20 വയസ് കൂടുതലുള്ള യുവാവായിരുന്നു അത്. എന്നാൽ, ഒരു വിമർശനവും വകവയ്ക്കാതെ ഇരുവരും വിവാഹിതരുമായി.

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന് അറിഞ്ഞതിനെ തുടർന്നാണ് ഏകദേശം 30 വർഷങ്ങൾക്ക് മുമ്പ് അവർ തന്റെ വിവാഹബന്ധം അവസാനിപ്പിക്കുന്നത്. എന്നാൽ, അത് വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. കടുത്ത വിഷാദത്തിലേക്കാണ് അവർ വീണത്. അതിൽ നിന്നും രക്ഷപ്പെടാനായി അവർ തെരുവിലെ മൃ​ഗങ്ങളെ രക്ഷപ്പെടുത്തുകയും അവയ്ക്ക് അഭയം നൽകുകയും ഒക്കെ ചെയ്തു. 

അതിനിടയിലാണ് നിഖിൽ എന്ന യുവാവിനെ കണ്ടുമുട്ടുന്നത്. ഇരുവരും സുഹൃത്തുക്കളായി. മൃഗങ്ങളോടുള്ള സ്നേഹവും ഒരേ രാഷ്ട്രീയവും ഒക്കെ അവരെ തമ്മിൽ അടുപ്പിച്ചു. അങ്ങനെ അധികം വൈകാതെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. മണിക്കൂറുകളോളം രണ്ടുപേരും ഫോണിൽ സംസാരിച്ചു തുടങ്ങി. ഒടുവിൽ ഇരുവരും പ്രണയത്തിലുമായി. 

അങ്ങനെ മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി. നിഖിൽ തന്നെയാണ് അവരുടെ വീട്ടിൽ ചെന്ന് സംസാരിക്കുന്നതും വിവാഹത്തിന് സമ്മതം വാങ്ങുന്നതും. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷമായി. 

ഇതുപോലെ ഒരു പ്രണയം താൻ ഇതുവരെ തന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല എന്നാണ് ഈ 59 -കാരി പറയുന്നത്. പീപ്പിൾ ഓഫ് ഇന്ത്യയാണ് ഇവരുടെ അനുഭവം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

63 -ാം വയസിൽ ദുരനുഭവം, 15 -കാരൻ അശ്ലീലഭാഷയുമായി തന്നെ സമീപിച്ചെന്ന് സീമ ആനന്ദ്, ചർച്ച, വിമർശനം
കണ്ടുപഠിക്കണം ഈ 82 -കാരിയെ, അ​ഗ്രികൾച്ചറൽ ഡ്രോൺ പറത്തിയും ലൈവ് സ്ട്രീമിലൂടെ ഉത്പ്പന്നങ്ങൾ വിറ്റും മുത്തശ്ശി