70 കുട്ടികളുടെ പിതാവ്, പലരുടെയും പേരുപോലും ഓർമ്മയില്ല, പട്ടിണിയും പരിവട്ടവുമായി ജീവിതം; തുറന്നുപറഞ്ഞ് അഫ്ഗാൻ പൗരൻ

Published : Oct 22, 2026, 09:36 AM IST
baby

Synopsis

പലപ്പോഴും മക്കൾക്ക് ഭക്ഷണം നൽകാൻ കഴിയാറില്ല. അവർ വിശപ്പോടെയാണ് ഉറങ്ങാൻ പോകുന്നത്. കാലിൽ ഷൂസ്‌ പോലും ഇല്ലാതെയാണ് അവരിൽ ഭൂരിഭാഗവും നടക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

ജീവിതം കടുത്ത ദാരിദ്ര്യത്തിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നതെന്ന് 70 കുട്ടികളുടെ പിതാവായ അഫ്ഗാനിസ്ഥാൻ സ്വദേശി മുഹമ്മദ് സാദിഖ്. 70 കുട്ടികളിൽ 58 പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. എന്നാൽ, ഇത്രയും വലിയൊരു കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് കഴിയുന്നില്ലെന്നും മക്കളുടെ പേരുകൾ പോലും ഓർമ്മയില്ലെന്നും സാദിഖ് പറയുന്നു.

ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സാദിഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. "എനിക്ക് എല്ലാ മക്കളുടെയും പേരുകൾ ഓർമ്മയില്ല. മിക്കപ്പോഴും ഞാൻ അവരെ 'മോനെ' അല്ലെങ്കിൽ 'കുട്ടി' എന്നാണ് വിളിക്കുന്നത്" അദ്ദേഹം പറയുന്നു.

പലപ്പോഴും മക്കൾക്ക് ഭക്ഷണം നൽകാൻ കഴിയാറില്ല. അവർ വിശപ്പോടെയാണ് ഉറങ്ങാൻ പോകുന്നത്. കാലിൽ ഷൂസ്‌ പോലും ഇല്ലാതെയാണ് അവരിൽ ഭൂരിഭാഗവും നടക്കുന്നത് എന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ ഏറ്റവും ചെറിയ കുട്ടിക്ക് മൂന്ന് മാസം മാത്രമാണ് പ്രായം.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ സാദിഖ് തന്റെ വീട് കാണിക്കുന്നുണ്ട്. വാതിലുകളോ ജനലുകളോ ഇല്ലാത്ത മുറികളാണ് വീട്ടിലുള്ളത്. കർട്ടൻ ഉപയോഗിച്ചാണ് മുറികൾ തമ്മിൽ വേർതിരിച്ചിരിക്കുന്നത്.

ഭക്ഷണം പാകം ചെയ്യാൻ പേപ്പർ കത്തിച്ചാണ് തീ ഉണ്ടാക്കുന്നത്. വീട്ടിൽ അടുപ്പുണ്ടെങ്കിലും വിറകില്ലാത്തതിനാൽ അത് ഉപയോഗിക്കാൻ കഴിയുന്നില്ല. തനിക്ക് നാല് ഭാര്യമാരുണ്ടെന്നും അവരെ ചെറുപ്പകാലത്താണ് വിവാഹം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യമാർ പ്രായം കുറഞ്ഞവരായതിനാൽ തന്റെ പല കുട്ടികളും മരിച്ചുപോയിട്ടുണ്ടെന്നും കുട്ടികളെ എങ്ങനെ പരിപാലിക്കണം, മുലയൂട്ടണം എന്നൊന്നും അവർക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മക്കളുടെ കാര്യത്തിൽ തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്.

ഒരു കാർ ഡീലർഷിപ്പിലാണ് സാദിഖ് ജോലി ചെയ്യുന്നത്. വിൽക്കുന്ന ഓരോ കാറിനും 1,000 അഫ്ഗാനി (ഏകദേശം ഇന്ത്യൻ രൂപ 1,469) ആണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഈ ചെറിയ വരുമാനം കൊണ്ടാണ് അദ്ദേഹം കുടുംബം പുലർത്തുന്നത്. ഇത്രയും കഠിനമായ സാഹചര്യമാണ് വരാനിരിക്കുന്നതെന്ന് താൻ അറിഞ്ഞിരുന്നെങ്കിൽ ഇത്രയധികം കുട്ടികളുടെ പിതാവാകുമായിരുന്നില്ല എന്ന് സാദിഖ് അഭിമുഖത്തിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കടയിൽ നിന്നും പുറത്തിറങ്ങവെ അലാറം അടിച്ചു, പിന്നാലെ ജീവനക്കാരെത്തി വസ്ത്രം അഴിക്കാൻ നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി
'പുസ്തകം നോക്കി എഴുതാം, നിരീക്ഷകരില്ല, കോപ്പിയടിയും!'; യുഎസിലെ പരീക്ഷാ രീതി കണ്ട് അമ്പരന്ന് ഇന്ത്യൻ വിദ്യാർത്ഥി, കുറിപ്പ് വൈറൽ