70 -കാരൻ ഭർത്താവിന് 28 -കാരി ഭാര്യ, പണം കണ്ട് പ്രണയിച്ചതല്ലേ എന്ന് സോഷ്യൽമീഡിയ, ചുട്ട മറുപടിയുമായി യുവതി

Published : Oct 13, 2023, 03:39 PM ISTUpdated : Oct 13, 2023, 03:41 PM IST
70 -കാരൻ ഭർത്താവിന് 28 -കാരി ഭാര്യ, പണം കണ്ട് പ്രണയിച്ചതല്ലേ എന്ന് സോഷ്യൽമീഡിയ, ചുട്ട മറുപടിയുമായി യുവതി

Synopsis

വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ജാക്കി ടിക്ടോക്കിൽ ഒരു വീഡിയോ തന്നെ ചെയ്തു. 42 വയസിന്റെ വ്യത്യാസം തങ്ങളെ സംബന്ധിച്ച് ഒന്നുമല്ല. എല്ലാത്തിനേക്കാളും വലുത് പരസ്പരമുണ്ടായിരിക്കേണ്ട സ്നേഹമാണ് എന്നായിരുന്നു ജാക്കി അതിൽ പറഞ്ഞത്.

പ്രണയത്തിന് പ്രായമില്ല എന്ന് സാധാരണയായി നാം പറയാറുണ്ട്. എന്നാൽ, എത്രപേരുടെ കാര്യത്തിൽ അത് ശരിയാകും എന്ന് പറയാനാവില്ല. മാത്രവുമല്ല, സമൂഹം അതിനെ അം​ഗീകരിക്കാനും മടിക്കും. 70 -കാരനായ ഡേവിന്റെയും 28 -കാരിയായ ജാക്കിയുടെയും കാര്യത്തിൽ ഏറെക്കുറെ അതാണ് സംഭവിച്ചത്. 

എന്നാൽ, അനവധിപ്പേരാണ് ഈ ദമ്പതികളെ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നത്. ഒരു ഡേറ്റിം​ഗ് ആപ്പിലാണ് ഏഴ് വർഷങ്ങൾക്ക് മുമ്പ് ഡേവും ജാക്കിയും കണ്ടുമുട്ടിയത്. പിന്നീട്, ഡേവ് ജാക്കിയുടെ സ്വന്തം സ്ഥലമായ ഫിലിപ്പീൻസിൽ അവളെ സന്ദർശിക്കാൻ ചെല്ലുകയായിരുന്നു. ഇരുവരും ഫിലിപ്പീൻസിൽ വച്ച് കണ്ടുമുട്ടി വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അ​ഗാധമായ പ്രണയത്തിലായി. അതോടെ ജാക്കി യുഎസ്സിലേക്ക് പോവുകയും ഡേവിന്റെ കൂടെ സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നാലെ ഇരുവരും വിവാഹിതരുമായി. 

എന്നാൽ, ഇരുവരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് തുടങ്ങിയതോടെയാണ് കാര്യങ്ങൾ ഇങ്ങനെയായത്. ഇരുവരെയും തേടി വൻ വിമർശനങ്ങളും പരിഹാസവുമാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ജാക്കി ഒരു ​ഗോൾഡ് ഡി​ഗ്​ഗറാണ് എന്നും ഡേവിന്റെ പണം കണ്ടിട്ടാണ് അവൾ അയാളെ വിവാഹം കഴിച്ചത് എന്നുമായിരുന്നു പ്രധാന വിമർശനം. അതുപോലെ അയാളെ കണ്ടാൽ നിന്റെ മുത്തച്ഛനെ പോലെയുണ്ടല്ലോ എന്ന് പരിഹസിക്കുന്നവരും അനവധിയാണ്. 

എന്നാൽ, വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ജാക്കി ടിക്ടോക്കിൽ ഒരു വീഡിയോ തന്നെ ചെയ്തു. 42 വയസിന്റെ വ്യത്യാസം തങ്ങളെ സംബന്ധിച്ച് ഒന്നുമല്ല. എല്ലാത്തിനേക്കാളും വലുത് പരസ്പരമുണ്ടായിരിക്കേണ്ട സ്നേഹമാണ് എന്നായിരുന്നു ജാക്കി അതിൽ പറഞ്ഞത്. 'ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം, കാരണം ഒരു ദിവസം എല്ലാവർക്കും പ്രായമാകും. നിങ്ങൾക്ക് നല്ലതെന്തെങ്കിലും പറയാൻ തോന്നുന്നില്ലെങ്കിൽ മിണ്ടാതെ സ്വന്തം കാര്യം നോക്കുന്നതാണ് നല്ലത്' എന്നും ജാക്കി വീഡിയോയിൽ പറഞ്ഞു. 

പ്രണയത്തിന് പ്രായം ഒരു തടസമേ ആയിരിക്കില്ല അല്ലേ? 

വായിക്കാം: കോച്ചിം​ഗ് ക്ലാസിൽ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ മകന്‍ കഫെയിൽ, പരസ്യമായി തല്ലി അച്ഛൻ, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ