700 വർഷം പഴക്കം, ജീവന്‍ പോയിട്ടും 50 വർഷം; കാനഡയിലെ ഏറ്റവും കൂടുതല്‍ 'ക്ലിക്ക്' ചെയ്യപ്പെട്ട മരം !

Published : Dec 01, 2023, 04:30 PM ISTUpdated : Dec 02, 2023, 07:53 AM IST
700 വർഷം പഴക്കം, ജീവന്‍ പോയിട്ടും 50 വർഷം; കാനഡയിലെ ഏറ്റവും കൂടുതല്‍ 'ക്ലിക്ക്' ചെയ്യപ്പെട്ട മരം !

Synopsis

ഒരുകാലത്ത് ഖനിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും സജീവമായി കഴിഞ്ഞിരുന്ന സ്ഥലമാണ് ഇവിടം. എന്നാൽ, ഇന്ന് അവിടെയുള്ളത് ആ പോയകാലത്തിന്റെ അവശേഷിപ്പുകളാണ്.

50 വർഷങ്ങളായി ജീവനറ്റു പോയിട്ടും നിലനിൽക്കുന്ന ഒരു മരം, കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ട് അല്ലേ? എന്നാൽ, ഈ ഒരൊറ്റ കാര്യം കൊണ്ടുമാത്രമല്ല കാനഡയിലെ ഈ മരം അല്ലാതെ തന്നെ അനേക കാര്യങ്ങളാൽ പ്രശസ്തമാണ്. ആൽബർട്ടയിൽ ക്രൗസ്‌നെസ്റ്റ് ഹൈവേയ്‌ക്ക് ( ഹൈവേ 3 ) സമീപം സ്ഥിതി ചെയ്യുന്ന ബർമിസ് ട്രീയാണ് എത്രയോ കാലങ്ങളായി പ്രകൃതിയിലിങ്ങനെ ഒരത്ഭുതം പോലെ നിലനിൽക്കുന്നത്. 

കാനഡയിൽ ഏറ്റവുമധികം ചിത്രം പകർത്തപ്പെട്ട മരം എന്നും ഈ മരം അറിയപ്പെടുന്നു. ക്രൗസ്നെസ്റ്റ് പാസിലാണ് ഈ വൃക്ഷം സ്ഥിതി ചെയ്യുന്നത്. ബെല്ലെവുവിൽ നിന്നും വെറും ആറ് മിനിറ്റ് മാത്രം ദൂരം സഞ്ചരിച്ചാൽ ഈ വൃക്ഷം കാണാം. 1978 മുതൽ ഈ മരം ഇതുപോലെ നിർജ്ജീവമായ അവസ്ഥയിലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഒരുകാലത്ത് ഖനിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും സജീവമായി കഴിഞ്ഞിരുന്ന സ്ഥലമാണ് ഇവിടം. എന്നാൽ, ഇന്ന് അവിടെയുള്ളത് ആ പോയകാലത്തിന്റെ അവശേഷിപ്പുകളാണ്. അതിൽ പഴയ വീടുകൾ, കെട്ടിടങ്ങൾ ഒക്കെ പെടുന്നു. എന്നാൽ, അതിലെല്ലാം വച്ച് ഏറ്റവും ആകർഷണീയമായതും ആളുകൾക്ക് ഏറെ ഇഷ്ടമുള്ളതും ഈ മരം തന്നെയാണ്. 

പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടും, 700 വർഷം പഴക്കമുള്ള ഈ മരം ഏകദേശം 50 ഇങ്ങനെ തന്നെ ഇവിടെ നിലനിർത്തിയിരിക്കുകയാണ്. അതുപോലെ നിരവധി ചിത്രങ്ങൾക്കും കവിതകൾക്കും ഒക്കെ ഇത് പ്രചോദനമായിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ സാംസ്കാരികപൈതൃകങ്ങൾ സംരക്ഷിക്കാനുള്ള പ്രദേശത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായും ഈ മരം മാറിയിരിക്കുന്നു. 

ഈ മരം അത് നിലനിൽക്കുന്ന രാജ്യം പിറവി കൊള്ളുന്നതിന് മുമ്പ് തന്നെ ഇവിടെയുണ്ട് എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇന്നും വിനോദസഞ്ചാരികളെ ആകർഷിച്ചു കൊണ്ട് ഇവിടെ നില്പുണ്ട് ഈ ബർമിസ് മരം.  

വായിക്കാം: അധ്യാപകനെ സ്കൂളിൽനിന്നും തട്ടിക്കൊണ്ടുപോയി, തോക്കിൻമുനയിൽ നിർത്തി അപരിചിതയെ വിവാഹം ചെയ്യിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ വായ്പ പോലും തിരിച്ചടക്കാനാവുന്നില്ല, നാട്ടിലേക്ക് വരണോ? യുകെയിൽ നിന്നും ദമ്പതികൾ
നായയെ അയൽവാസി വിഷം വച്ചുകൊന്നു, ജോലി പോലും രാജിവച്ച് നിയമപഠനം, 3 വർഷം യുവതിയുടെ പോരാട്ടം