Latest Videos

പുഷ് അപ്പും പുള്‍ അപ്പുമെല്ലാം പുഷ്പം പോലെ, മുത്തശ്ശിയുടെ വയസ് ഊഹിക്കാമോ?

By Web TeamFirst Published Mar 21, 2024, 5:00 PM IST
Highlights

എപ്പോഴും ഫിറ്റായിരിക്കാനും വർക്കൗട്ട് ചെയ്യാനുള്ള മോട്ടിവേഷൻ കിട്ടാനും എന്ത് ചെയ്യണമെന്ന ചോദ്യത്തിന് വോങ്ങിനും യാൻ ലിനും പറയാനുള്ളത് ഒരേ കാര്യമാണ്.

യാതൊരു മോട്ടിവേഷനും ഇല്ലാതെ ചടഞ്ഞുകൂടി എവിടെയെങ്കിലും ഇരിപ്പാണോ? വ്യായാമം ചെയ്യാൻ പ്രായമൊരു തടസമാണ് എന്ന് തോന്നുന്നുണ്ടോ? ദേ, സിം​ഗപ്പൂരിൽ നിന്നുള്ള ഈ മുത്തശ്ശിയെ നോക്ക്. പേര് ഷാർലറ്റ് വോങ്. വയസ്സ് 78. 

വോങ്ങിന്റെ മകൾ യാൻ ലിൻ പങ്കിട്ട വീഡിയോയിൽ ഈ പ്രായത്തിലും അവർ പുഷ് അപ്പും, പുൾ അപ്പും, വെയ്റ്റ് ലിഫ്റ്റും ഒക്കെ ഒരു തളർച്ചയോ മടിയോ ഒന്നും കൂടാതെ ചെയ്യുന്നത് കാണാം. അമ്മ 57 -ാമത്തെ വയസ്സിലാണ് വ്യായാമം ചെയ്ത് തുടങ്ങുന്നത് എന്നാണ് യാൻ ലിൻ പറയുന്നത്. "കോർപ്പറേറ്റ് ലോകത്ത് ജോലി ചെയ്തപ്പോൾ അമ്മ ആരോ​ഗ്യകാര്യത്തിൽ അലസയായിരുന്നു, ധാരാളം യാത്ര ചെയ്യേണ്ടി വന്നിരുന്നു. ആരോ​ഗ്യത്തോടെയിരിക്കാൻ ജീവിതശൈലി മാറ്റിയേ തീരൂ എന്ന് പിന്നെയാണ് അവർക്ക് മനസിലാവുന്നത്" എന്നും യാൻ ലിൻ പറഞ്ഞു. 

അമ്മയ്ക്ക് കൊളസ്ട്രോൾ കൂടുതലാണ്. അതിനൊക്കെയുള്ള പരിഹാരം എന്ന രീതിയിലാണ് വിരമിച്ച ശേഷം 57 -ാം വയസ്സിൽ വർക്കൗട്ട് ചെയ്ത് തുടങ്ങുന്നത് എന്നും യാൻ ലിൻ പറഞ്ഞു. ഫിറ്റ്നെസ്സ് കോച്ചുകളാണ് വോങ്ങിന്റെ മകളായ യാൻ ലിനും അതുപോലെ മകനും. ഇരുവരും ചേർന്നാണ് അമ്മയ്ക്കുള്ള വ്യായാമം ചിട്ടപ്പെടുത്തിക്കൊടുക്കുന്നത്. ആഴ്ചയിൽ മൂന്നു ദിവസം വോങ് ഈ വർക്കൗട്ടുകൾ മുടങ്ങാതെ ചെയ്യും. 

നാല് വർഷം മുമ്പ് തന്റെ കൂടെ ട്രെയിനിം​ഗ് ആരംഭിക്കുമ്പോൾ സഹായമില്ലാതെ സിറ്റ് അപ്പ്സ് ചെയ്യണം എന്ന് മാത്രമായിരുന്നു അവർക്ക്. അപ്പോഴും പുഷ് അപ്പും പുൾ അപ്പുമൊന്നും മനസിലുണ്ടായിരുന്നില്ല എന്നും അവൾ പറഞ്ഞു. എപ്പോഴും ഫിറ്റായിരിക്കാനും വർക്കൗട്ട് ചെയ്യാനുള്ള മോട്ടിവേഷൻ കിട്ടാനും എന്ത് ചെയ്യണമെന്ന ചോദ്യത്തിന് വോങ്ങിനും യാൻ ലിനും പറയാനുള്ളത് ഒരേ കാര്യമാണ്. നല്ലൊരു കോച്ചുണ്ടെങ്കിൽ മടിയൊക്കെ മാറി വർക്കൗട്ട് ചെയ്ത് തുടങ്ങും എന്ന്. 

click me!