ലോകശ്രദ്ധ പിടിച്ചുപറ്റിയ സയാമീസ് ഇരട്ടകൾ, വിവാഹം കഴിഞ്ഞു, ചിത്രങ്ങള്‍ പുറത്ത്, ഏറ്റെടുത്ത് നെറ്റിസണ്‍സ്

Published : Mar 29, 2024, 02:58 PM IST
ലോകശ്രദ്ധ പിടിച്ചുപറ്റിയ സയാമീസ് ഇരട്ടകൾ, വിവാഹം കഴിഞ്ഞു, ചിത്രങ്ങള്‍ പുറത്ത്, ഏറ്റെടുത്ത് നെറ്റിസണ്‍സ്

Synopsis

ബൗളിംഗിൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ അദ്ദേഹം ഇരട്ടകൾക്കൊപ്പം ഐസ്ക്രീം കഴിക്കുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതുമായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

1996 -ൽ ഓപ്ര വിൻഫ്രെ ഷോയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് സയാമീസ് ഇരട്ടകളായ അബിയും ബ്രിട്ടാനി ഹെൻസലും ലോകശ്രദ്ധ പിടിച്ചു പറ്റിയത്. ഇപ്പോഴിതാ ഇരട്ടകൾ വിവാഹിതരായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പീപ്പിൾ മാഗസിൻ പറയുന്നതനുസരിച്ച്, 2021 -ൽ യുഎസ് ആർമി വെറ്ററൻ ജോഷ് ബൗളിംഗുമായിട്ടാണ് ഇരട്ടകളിൽ ഒരാളായ അബിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നത്. 

വിവാഹത്തിൻ്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ബൗളിംഗിനൊപ്പം ഇരട്ടകളെ വിവാഹവസ്ത്രത്തിൽ വീഡിയോയിലും ചിത്രങ്ങളിലും കാണാം. ബൗളിംഗ് ചാരനിറത്തിലുള്ള ഒരു സ്യൂട്ടാണ് ധരിച്ചിരിക്കുന്നത്. ഹെൻസൽസിൻ്റെ ഫേസ്ബുക്ക് പേജും പ്രൊഫൈൽ‌ ഫോട്ടോ ആക്കിയിരിക്കുന്നത് അങ്ങനെ ഒരു ചിത്രം തന്നെയാണ്. ബൗളിംഗിൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ അദ്ദേഹം ഇരട്ടകൾക്കൊപ്പം ഐസ്ക്രീം കഴിക്കുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതുമായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

ടുഡേയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അബിയും ബ്രിട്ടാനിയും ഇപ്പോൾ അഞ്ചാം ക്ലാസ് അധ്യാപകരാണ്. അവർ ജനിച്ച മിനസോട്ടയിൽ തന്നെയാണ് ഇരുവരുടേയും താമസം. ഇരുവരും തങ്ങളുടെ സ്വകാര്യജീവിതം അധികം പരസ്യമാക്കാൻ ഇഷ്ടപ്പെടുന്നില്ല. അതേ തുടർന്നാണ് വിവാഹവാർത്ത പോലും ഇത്രമാത്രം വൈകി പുറത്തെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ടിഎൽസി പരമ്പരയായ 'എബി ആൻഡ് ബ്രിട്ടാനി' -യിലൂടെയാണ് ഇരട്ടകൾ പ്രശസ്തരായത്. കഴുത്തിന് താഴേക്ക് ഇരുവരും ഒരേ ശരീരമാണ് പങ്കിടുന്നത്. അബി വലതുഭാ​ഗവും ബ്രിട്ടാനി ഇടതുഭാ​ഗവും നിയന്ത്രിക്കുന്നു. 

1990 -ലാണ് ഇരട്ടകൾ ജനിച്ചത്. അവരുടെ ഇരുവരേയും വേർപിരിക്കുന്ന ശസ്ത്രക്രിയ നടത്തുന്നില്ല എന്ന് അവരുടെ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ ചെയ്താൽ ഇരുവരുടെയും ജീവൻ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ് എന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. 

PREV
click me!

Recommended Stories

'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി
രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ