'ഇതുപോലൊരു ദുരന്തം'; ഓണ്‍ലൈന്‍ ചലഞ്ചില്‍ പങ്കെടുത്ത് യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

Published : May 08, 2023, 01:09 PM IST
'ഇതുപോലൊരു ദുരന്തം'; ഓണ്‍ലൈന്‍ ചലഞ്ചില്‍ പങ്കെടുത്ത് യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

Synopsis

ചലഞ്ച് വീ‍ഡിയോകൾ അനുകരിക്കുന്നതിനിടയിൽ ആളുകൾക്ക് ജീവൻ വരെ നഷ്ടമായ നിരവധി സംഭവങ്ങൾ ഇതിനകം പല രാജ്യങ്ങളില്‍ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ ചലഞ്ച് ഏറ്റെടുത്ത് അനുകരിച്ച വ്യക്തിക്ക് കിട്ടിയത് എട്ടിന്‍റെ പണിയാണ്.


സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഓരോ ദിവസവും നിരവധി വിഡിയോകൾ പോസ്റ്റ് ചെയ്യപ്പെടാറുണ്ട്. അതില്‍ തന്നെ ഏറെ ആളുകളെ ആകര്‍ഷിക്കുന്ന ഒന്നാണ്  ഓൺലൈൻ ചലഞ്ച് വീഡിയോകൾ. രസകരമായ ചലഞ്ച് വീഡിയോകൾ മുതൽ ഏറെ അപകടകരങ്ങളായ ചലഞ്ചുകളും ഇതിൽ ഉൾപ്പെടുന്നു. ചലഞ്ച് വീ‍ഡിയോകൾ അനുകരിക്കുന്നതിനിടയിൽ ആളുകൾക്ക് ജീവൻ വരെ നഷ്ടമായ നിരവധി സംഭവങ്ങൾ ഇതിനകം പല രാജ്യങ്ങളില്‍ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ ചലഞ്ച് ഏറ്റെടുത്ത് അനുകരിച്ച വ്യക്തിക്ക് കിട്ടിയത് എട്ടിന്‍റെ പണിയാണ്. ബാത്ത് ടബ്ബിൽ അബ്സോർബന്‍റ് ബോളുകൾ നിറയ്ക്കുന്ന ഒരു ചലഞ്ചാണ് ഇയാൾ അനുകരിക്കാൻ ശ്രമിച്ചത്. സംഭവം പൂർണ പരാജയമായിയെന്ന് മാത്രമല്ല ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിലെ പ്ലബിംഗ് സംവിധാനം മുഴുവനായി തകരാറിലാകുകയും ചെയ്തു.

ഫ്രാൻസിൽ നിന്നുള്ള ഒരു യുവാവാണ് ഇത്തരത്തിൽ പുലിവാല് പിടിച്ചത്. വെള്ളത്തിലിട്ടാല്‍, ആ വെള്ളം വലിച്ചെടുത്ത് വികസിക്കുകയും അവയുടെ സാധാരണ വലുപ്പത്തിനെക്കാക്കാൾ പലമടങ്ങ് വലിപ്പം വെക്കാന്‍ കഴികയും ചെയ്യും എന്നതാണ് അബ്സോർബന്‍റ് ബോളുകളുടെ പ്രത്യേകത. ഇവ ഉപയോഗിച്ചുള്ള നിരവധി രസകരമായ വീഡിയോകൾ ഇന്‍റർനെറ്റിൽ ലഭ്യമാണ്. അത്തരത്തിൽ രസകരമായ ഒരു അനുഭവമായിരുന്നു ഈ ചെറുപ്പകാരനും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, മുഴുവൻ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന്‍റെയും പ്ലംബിംഗ് സംവിധാനത്തെ ബോളുകൾ അടച്ചു. ഇതോടെ ചലഞ്ച് വലിയൊരു ദുരന്തമായി മാറി.

 

നാല് മണിക്കൂര്‍ അന്വേഷിച്ചു, കണ്ടെത്തിയില്ല, പോലീസ് പോയതിന് പിന്നാലെ നോട്ടുകെട്ടുമായി ജനം; വൈറല്‍ വീഡിയോ

'9 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ആദ്യം ഒരു ചെറിയ കപ്പിൽ ഏതാനും ബോളുകൾ ഇടുന്നു. അവ വലുതായി വരുന്നതിന്‍റെ ദൃശ്യങ്ങൾ കാണിച്ചതിന് പിന്നാലെ ബാത്ത് ടബ്ബിനുള്ളിൽ വെളളം നിറച്ച് അതിലേക്ക് കുറേയേറെ ബോളുകൾ ഇയാള്‍ ഇടുന്നു. ഏതാനും സമയം കഴിഞ്ഞ് ബാത്ത് ടബ്ബിന്‍റെ ദൃശ്യങ്ങൾ കാണിക്കുമ്പോൾ അതിൽ നിറയെ ബോളുകൾ കിടക്കുന്നത് കാണാം. പക്ഷേ ഇതിനിടയിൽ കുറെ ബോളുകള്‍ അഴുക്കുവെള്ളം പോകാനുള്ള പൈപ്പുകളിലൂടെ ഒഴുകിയിറങ്ങി പ്രധാന പ്ലംബിംഗ് സംവിധാനത്തിലേക്ക് നീങ്ങി. പിന്നീട് സംഭവിച്ചതാണ് അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചത്. ആ കെട്ടിടത്തിലെ മുഴുവൻ അപ്പാർട്ട്മെന്‍റിലും ടോയ്ലറ്റ് ഉൾപ്പടെയുള്ള സകല ഇടങ്ങളിലും അബ്സോർബന്‍റ് ബോളുകൾ കൊണ്ട് നിറഞ്ഞു. എന്തിന് കെട്ടിടത്തില്‍ നിന്നും മലിന ജലം ഒഴുക്കി റോഡിലേക്ക് പോകുന്ന അഴുക്ക് ചാല്‍വരെ അബ്സോര്‍ബന്‍റ് ബോളുകള്‍ നിറഞ്ഞ് അടഞ്ഞു. ഒടുവിൽ യുവാവിന് കെട്ടിടത്തിലെ മുഴുവൻ പ്ലംബിംഗ് സംവിധാനവും വൃത്തിയാക്കി നൽകേണ്ടി വന്നു. 

12 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ പാസ്പോര്‍ട്ട് ചിത്രമെടുക്കാന്‍ ഒരച്ഛന്‍റെ 'പോരാട്ടം' !

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ