World water day: 'അഭിവാദ്യം വേണ്ടെന്ന് വച്ചു, തങ്ങള്‍ 3.36 ലക്ഷം ലിറ്റർ വെള്ളം ലാഭിക്കുന്നു'വെന്ന് ആകാശ എയര്‍

Published : Mar 22, 2024, 04:17 PM IST
World water day: 'അഭിവാദ്യം വേണ്ടെന്ന് വച്ചു, തങ്ങള്‍ 3.36 ലക്ഷം ലിറ്റർ വെള്ളം ലാഭിക്കുന്നു'വെന്ന് ആകാശ എയര്‍

Synopsis

കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും 1.5 ഡിഗ്രി സെല്‍ഷ്യല്‍ ചൂട് വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് തങ്ങളുടെ പ്രവര്‍ത്തിയിലൂടെ നഷ്ടപ്പെടുമായിരുന്ന ജലം സംരക്ഷിച്ചെന്ന ആകാശ എയറിന്‍റെ വെളിപ്പെടുത്തല്‍. 


ലോക ജലദിനത്തില്‍ തങ്ങള്‍ 3.36 ലക്ഷം ലിറ്റര്‍ ജലം ലാഭിക്കുന്നെന്ന ആകാശ എയറിന്‍റെ വെളിപ്പെടുത്തലില്‍ കൈയടിച്ച് സോഷ്യല്‍ മീഡിയ. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ആഗോള താപനത്തിന്‍റെയും കാലത്ത് ഇത്രയേറെ ജലം സംരക്ഷിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വൈറലായി. പുതിയ വിമാനങ്ങളുടെ ഉദ്ഘാടന വേളകളിലും മറ്റുമുള്ള ആചാരപരമായ ജലപീരങ്കി സല്യൂട്ട് ഉപേക്ഷിച്ച് കൊണ്ടാണ് തങ്ങള്‍ ഈ നേട്ടം കൈവരിച്ചതെന്നും ആകാശ എയർ കൂട്ടിച്ചേര്‍ത്തു. 

'3,36,000 ലിറ്റര് വെള്ളം! അതെ, ഫ്ലീറ്റ്, പുതിയ ലക്ഷ്യസ്ഥാന ഉദ്ഘാടന വേളയിൽ ആചാരപരമായ ജലപീരങ്കി സല്യൂട്ടുകൾ ഒഴിവാക്കുന്നതിലൂടെ ഞങ്ങൾ ഇന്നുവരെ സംരക്ഷിച്ചത് അതാണ്. ഈ #WorldWaterDay, വിലമതിക്കാനാവാത്ത ഈ വിഭവം സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ സമർപ്പണം ഞങ്ങൾ പുതുക്കുന്നു.' ആകാശ എയര്‍ തങ്ങളുടെ എക്സ് അക്കൌണ്ടിലൂടെ പങ്കുവച്ചു. ഭൂമിയില്‍ ഇന്ന് അനുദിനം ചൂട് കൂടിവരികയാണ്. കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും 1.5 ഡിഗ്രി സെല്‍ഷ്യല്‍ ചൂട് വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ആര്‍ട്ടിക്ക് അന്‍റാര്‍ട്ടിക് പോലുള്ള ധ്രുവ പ്രദേശങ്ങളിലെ മഞ്ഞ് ഉരുക്കുകയും ചെയ്യുന്നു. ഇത്തരമൊരു സ്ഥിതി വിശേഷം തീരപ്രദേശങ്ങള്‍ കടലില്‍ മുങ്ങാന്‍ കാരണമാകുന്നു. താടകങ്ങളുടെ നഗരം എന്നറിയിപ്പെട്ട ബെംഗളൂരുവിലെ ജലദൌര്‍ലഭ്യം ഇന്ന് പ്രധാനവാര്‍ത്തയാണെന്ന യാഥാര്‍ത്ഥ്യം നമ്മുക്ക് മുന്നിലുണ്ട്. 

ഇന്ത്യയിലെ ഏറ്റവും അവസാനത്തെ സൂര്യാസ്തമയം 7.40 ന്, എവിടെയാണ് അത് ?

'ഭാഗ്യമുഖം, ഭർത്താവിന് ഭാഗ്യം സമ്മാനിക്കും'; ചൈനീസ് സാമൂഹിക മാധ്യമങ്ങളെ ഇളക്കി മറിച്ച് 29 കാരിയുടെ മുഖം

രാജ്യത്തെ പ്രധാന ജലസംഭരണികൾ മാർച്ചില്‍ തന്നെ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പിലെത്തിയെന്ന് സർക്കാർ കണക്കുകൾ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ കുടിവെള്ളം, ജലസേചനം, ജലവൈദ്യുതിയുടെ പ്രാഥമിക സ്രോതസ്സായി പ്രവർത്തിക്കൽ എന്നിവയിൽ നിർണായകമായ 150 ജലസംഭരണികളില്‍ ഇനി 40 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ശക്തമായ വരള്‍ച്ചയാണെന്ന് ചുരുക്കും. ശുദ്ധജല സ്രോതസ്സുകളുടെ നിർണായക പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായിട്ടാണ്   മാർച്ച് 22 ന് ലോക ജലദിനമായി ആചരിക്കുന്നത്. 

കാമുകിയെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി വെടിവച്ച് കൊന്നു; 30 വര്‍ഷത്തിന് ശേഷം കാമുകന് വധശിക്ഷ

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ