ഇന്ത്യൻ തെരുവുനായ, ബുദ്ധ സന്യാസിമാർക്കൊപ്പം അമേരിക്കയിൽ 'സമാധാന യാത്ര'യിൽ, അലോകയുടെ കഥ

Published : Jan 07, 2026, 01:22 PM IST
Aloka the Peace Dog

Synopsis

ഇന്ത്യയില്‍ നിന്നുള്ള ഒരു സാധാരണ തെരുവുനായ ഇന്ന് അമേരിക്കയില്‍ സമാധാന യാത്ര നടത്തുന്ന ബുദ്ധ സന്യാസിമാര്‍ക്കൊപ്പം മൈലുകള്‍ താണ്ടുകയാണ്. പ്രകാശം എന്ന് അര്‍ത്ഥം വരുന്ന അലോക എന്ന പേര് അവന് സമ്മാനിച്ചതും സന്യാസിമാര്‍ തന്നെ.

ഇന്ത്യയിൽ ജനിച്ച ഒരു സാധാരണ തെരുവുനായ ആയിരുന്നു അലോക. എന്നാൽ, ഇന്ന് അവൻ അമേരിക്കയിൽ ബുദ്ധ സന്യാസിമാർക്കൊപ്പം ആയിരക്കണക്കിന് മൈലുകൾ താണ്ടുന്ന സമാധാന യാത്രയിലെ പങ്കാളിയാണ്. ലോകസമാധാനം മുൻനിർത്തി ബുദ്ധ സന്യാസിമാർ അമേരിക്കയിലുടനീളം നടത്തുന്ന 'Walk of Peace' എന്ന കാൽനട യാത്രയിലെ പ്രധാന അംഗമാണ് അലോക എന്ന നായ. 'ഹുവോങ് ദാവോ വിപാസന ആത്മീയ കേന്ദ്ര'ത്തിന്റെ നേതൃത്വത്തിലാണ് ഈ യാത്ര നടക്കുന്നത്. ഇന്ത്യയിൽ വച്ച് പെട്ടെന്ന് ഒരു ദിവസം ഒരു തെരുവുനായ സന്യാസിമാർക്കൊപ്പം നടക്കാൻ തുടങ്ങുകയായിരുന്നു. പിന്നീട് അവൻ അവരെ വിട്ടുപോയതേ ഇല്ല. അങ്ങനെ അവർക്കൊപ്പം നടക്കാൻ തുടങ്ങിയ അലോകയെ പിന്നീട് സന്യാസിമാർ അമേരിക്കയിലേക്ക് പോകുമ്പോൾ കൂടെ കൂട്ടുകയായിരുന്നു.

അലോക എന്ന പേര് നൽകിയതും ഈ ബുദ്ധസന്യാസിമാർ തന്നെ. സംസ്കൃതത്തിൽ 'പ്രകാശം' എന്നാണ് അലോകിന്റെ അർത്ഥം. നിലവിൽ കാലിഫോർണിയയിൽ നിന്ന് വാഷിംഗ്ടൺ ഡി.സിയിലേക്കുള്ള യാത്രയിലാണ് ഈ സംഘം. ഇതിനോടകം തന്നെ 3,000-ത്തിലധികം മൈലുകൾ അലോക സന്യാസിമാർക്കൊപ്പം സഞ്ചരിച്ചുകഴിഞ്ഞു. സന്യാസിമാർക്കൊപ്പം ശാന്തനായി നടന്നുനീങ്ങുന്ന അലോകിന്റെ ദൃശ്യങ്ങൾ ഇതോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

 

 

യാത്രയിലുടനീളം ആളുകൾ അലോകിനെ സ്നേഹത്തോടെ സ്വീകരിക്കുന്നുണ്ട് എന്നും സന്യാസിമാർ പറയുന്നു. സന്യാസിമാർക്കൊപ്പം അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലൂടെ നടന്നുനീങ്ങുന്ന അലോക ഇപ്പോൾ സമാധാനത്തിന്റെ ഒരു പുതിയ പ്രതീകം കൂടിയായി മാറിയിരിക്കുകയാണ്. നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ അലോകയോടുള്ള സ്നേഹം അറിയിക്കുന്നത്. അവന് നിരവധി ആരാധകർ പോലും ഉണ്ട്. അലോകിന് സ്വന്തമായി ഒരു ഇൻസ്റ്റഗ്രാം പേജുമുണ്ട്, 1.5 ലക്ഷം ഫോളോവേഴ്‌സും ഉണ്ടവന്. സന്യാസിമാർക്കൊപ്പം നടക്കുന്ന അലോക എല്ലാ ജീവജാലങ്ങളും സമാധാനത്തിലേക്ക് നടക്കുന്നു എന്നതിന്റെ പ്രതീകമാണ് എന്നാണ് പേജിലെ ഒരു പോസ്റ്റ് പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

രാവിലെ 6 മുതൽ 10 വരെ ദോശ മാവ് വിൽക്കും, ശേഷം ജോലി, മകളെ പഠിപ്പിക്കാൻ, രാജുവിന്‍റെ കഥ വൈറലാവുന്നു
ഭാര്യയ്ക്ക് ബ്ലഡ് ക്യാൻസർ ചികിത്സാ സഹായം തേടിയ ഭർത്താവിന് ലഭിച്ചത് 50 ടണ്‍ മധുരക്കിഴങ്ങ്!