ഉപ്പിട്ട് ചായ കുടിച്ചിട്ടുണ്ടോ? ഞെട്ടേണ്ട, രുചി കൂടുമെന്ന് അമേരിക്കൻ രസതന്ത്രജ്ഞന്‍ !

Published : Jan 30, 2024, 04:33 PM ISTUpdated : Jan 31, 2024, 11:44 AM IST
ഉപ്പിട്ട് ചായ കുടിച്ചിട്ടുണ്ടോ? ഞെട്ടേണ്ട, രുചി കൂടുമെന്ന് അമേരിക്കൻ രസതന്ത്രജ്ഞന്‍ !

Synopsis

കപ്പ് ചൂടാക്കിയ ശേഷം ചായ ഉണ്ടാക്കുക. പഞ്ചസാരയ്ക്ക് പകരം ഉപ്പ് ഉപയോഗിക്കുക തുങ്ങിയ ചില്ലറ പൊടിക്കൈകളില്‍ ചായയുടെ രുചി ഇരട്ടിക്കുമെന്നാണ് അമേരിക്കന്‍ രസതന്ത്രജ്ഞന്‍റെ അവകാശവാദം. 

മനുഷ്യര്‍ ഓരോ ദിവസവും മികച്ചതാക്കാനുള്ള ശ്രമങ്ങളിലാണ്. സ്ഥിരം ഉപയോഗിച്ച വസ്തുക്കളില്‍ അല്പം വ്യത്യാസങ്ങള്‍ വരുത്തി പുതുക്കുന്നതും മനുഷ്യവാസനകളില്‍പ്പെടുന്നു. ഇത്തരത്തില്‍ ഒരു പുതിയ പരീക്ഷണത്തെ കുറിച്ചാണ്. ലോകമെമ്പാടും ഏറ്റവും അധികം ആരാധകരുള്ള പാനീയം ഏതെന്ന് ഒരു അന്വേഷണം നടത്തിയാൽ കൂടുതൽ ആളുകളും പറയുന്ന ഉത്തരം ചായ എന്നായിരിക്കും. കാരണം ദിവസത്തിൽ കുറഞ്ഞത് രണ്ട് ചായയെങ്കിലും കുടിക്കുന്നവരാണ് നമ്മിൽ പലരും. ചൈനയിൽ നിന്ന് ഉത്ഭവിച്ച ആധുനിക ചായകൾ, ഇന്ന് വൈവിധ്യമാർന്ന രുചികളാൽ സമ്പന്നമാണ്. ചായ കൂടുതൽ രുചികരമാക്കുന്നതിന് ഏലക്കയും ഇഞ്ചിയും ചേർക്കുന്നത് കൂടാതെ മറ്റു പല കാര്യങ്ങളും ആളുകൾ ചെയ്യാറുണ്ട്.  എന്നാൽ ഇതാദ്യമായിരിക്കും ഉപ്പ് ചേർത്താൽ ചായയുടെ രുചി വർദ്ധിക്കുമെന്ന ഒരു അഭിപ്രായം ഉയരുന്നത്.

സന്ദർശക ഹൃദയം കീഴടക്കി ഫ്രാൻസിലെ 'നാരോ ഹൗസ്'; പക്ഷേ ആ സൃഷ്ടിക്ക് പിന്നില്‍ ഒരുദ്ദേശമുണ്ട് !

അമേരിക്കൻ രസതന്ത്രജ്ഞനായ ഡോ. മിഷേൽ ഫ്രാങ്കിയാണ് ഇത്തരത്തിൽ ഒരു അഭിപ്രായം മുന്നോട്ട് വച്ചിരിക്കുന്നത്. ചായയിൽ അല്പം ഉപ്പ് ചേർക്കുന്നത് കൂടാതെ ചായയുടെ രുചി കൂട്ടാൻ മറ്റ് ചില കാര്യങ്ങൾ കൂടി  അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്.  ഇതിൽ പ്രധാനം ചായ ഉണ്ടാക്കുന്നതിന് മുമ്പ് കപ്പ് ചൂടാക്കണമെന്നതാണ്. ഇങ്ങനെ ചെയ്താൽ ചായയ്ക്ക് കൂടുതൽ രുചി ലഭിക്കുമെന്നും കപ്പ് ചൂടായി സൂക്ഷിച്ചാൽ അതിലെ ആന്‍റിഓക്‌സിഡന്‍റുകളുടെയും കഫീന്‍റെയും അളവ് വർദ്ധിക്കുകയും ചെയ്യുമെന്നാണ് ഡോക്ടർ മിഷേൽ അവകാശപ്പെടുന്നത്. 

പുലര്‍ച്ചെ 2.30 ന് മദ്യപിച്ച് ഫ്ലാറ്റുകളിലെത്തി കോളിംഗ് ബെൽ അടിക്കുന്ന യുവതികള്‍, പ്രതികരിച്ച് സോഷ്യല്‍ മീഡിയ

സാധാരണയായി എല്ലാവരും ചായയിൽ പഞ്ചസാരയാണ് ചേർക്കുന്നതെങ്കിലും പഞ്ചസാരയ്ക്ക് പകരം അല്പം ഉപ്പാണ് ചേർക്കുന്നതെങ്കിൽ ചായ കൂടുതൽ രുചികരമാകും എന്നാണ് ഇവർ പറയുന്നത്. മാത്രമല്ല ചായ എപ്പോഴും ചൂടോടെയാണ് കുടിക്കേണ്ടതെന്നും തണുത്ത ചായ കുടിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലന്നും അദ്ദേഹം പറയുന്നു. ഏതായാലും ചായയുടെ രുചി കൂട്ടാൻ അല്പം ഉപ്പ് ആകാമെന്ന ഡോക്ടർ മിഷേലിന്‍റെ പ്രസ്താവന ഇപ്പോൾ വിവാദമായിരിക്കുകയാണ്.

ഇത് രാമന്‍റെ പേരിലുള്ള കൊള്ള'; അയോധ്യയില്‍ ചായയ്ക്കും ചെറുകടിക്കും 252 രൂപ ഈടാക്കിയതിനെതിരെ സോഷ്യല്‍ മീഡിയ
 

PREV
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും