സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം സ്ത്രീ കഴിഞ്ഞത് 5 വർഷം, അയൽക്കാർ പോലും ഒന്നുമറിഞ്ഞില്ല

Published : Feb 20, 2024, 10:43 AM IST
സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം സ്ത്രീ കഴിഞ്ഞത് 5 വർഷം, അയൽക്കാർ പോലും ഒന്നുമറിഞ്ഞില്ല

Synopsis

ഇങ്ങനെ ഒരു മൃതദേഹത്തിനൊപ്പം വൃത്തിഹീനമായ സാഹചര്യത്തിൽ ഒരാൾ കഴിഞ്ഞത് ഞങ്ങൾ അയൽവാസികൾ പോലും അറിഞ്ഞില്ല എന്നത് അത്ഭുതമായി തോന്നുന്നു എന്ന് സ്ത്രീയുടെ ഒരു അയൽക്കാരൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം ഒരു ഓസ്ട്രേലിയൻ സ്ത്രീ ഉറങ്ങിയത് അഞ്ച് വർഷം. മെൽബണിലെ ന്യൂടൗണിൽ താമസിക്കുന്ന സ്ത്രീയാണ് സഹോദരന്റെ മൃതദേഹത്തോടൊപ്പം അഞ്ച് വർഷം കഴിഞ്ഞത്. സമ്പന്നരായ ആളുകൾ താമസിക്കുന്ന പ്രദേശമാണ് ന്യൂടൗൺ. ഒമ്പത് കോടി വരെയൊക്കെയാണ് ഇവിടെ ഒരു സാധാരണ വീടിന് വില. ഇവിടെയാണ് 70 -കാരിയായ സ്ത്രീ തന്റെ സഹോദരന്റെ അഴുകിയ ജഡത്തോടൊപ്പം അഞ്ച് വർഷം ആരും ഒന്നുമറിയാതെ കഴിഞ്ഞത്. 

പൊലീസ് ഉദ്യോഗസ്ഥർ സ്ത്രീയുടെ വീടിനകത്തേക്ക് പ്രവേശിച്ചപ്പോൾ എലികൾ, വീടിനു ചുറ്റും ചിതറിക്കിടക്കുന്ന മാലിന്യങ്ങൾ, ചീഞ്ഞളിഞ്ഞ ഭക്ഷണം, അഴുകിയ മൃതദേഹം എന്നിവയൊക്കെയാണ് കണ്ടത്. ഡിസംബറിൽ മറ്റൊരു കേസിൽ ഈ സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അന്വേഷണത്തിന് പിന്നാലെയാണത്രെ പൊലീസ് ഇവരുടെ സഹോദരന്റെ മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. പൊലീസ് പറയുന്നത് അത് മൃതദേഹം എന്നൊന്നും പറയാനാവില്ല, വെറും അസ്ഥി മാത്രമായി അത് മാറിയിരുന്നു എന്നാണ്. 

ഫൊറൻസിക് ഉദ്യോഗസ്ഥർക്ക് മൃതദേഹത്തിനടുത്തെത്താൻ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലൂടെ കടന്നു പോകേണ്ടി വന്നു എന്നും പൊലീസ് പറയുന്നു. ഇങ്ങനെ ഒരു മൃതദേഹത്തിനൊപ്പം വൃത്തിഹീനമായ സാഹചര്യത്തിൽ ഒരാൾ കഴിഞ്ഞത് ഞങ്ങൾ അയൽവാസികൾ പോലും അറിഞ്ഞില്ല എന്നത് അത്ഭുതമായി തോന്നുന്നു എന്ന് സ്ത്രീയുടെ ഒരു അയൽക്കാരൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, വീടിനെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതകളുണ്ടായിരുന്നു. പലവട്ടം വിവിധ സർക്കാർ വകുപ്പുകളിലെ അധികൃതരോട് അതേ കുറിച്ച് പരാതികളും പറഞ്ഞിരുന്നു. എന്നാൽ, ആരും അത് ​ഗൗനിച്ചില്ല എന്നും അയൽക്കാർ പറയുന്നു. 

ഇങ്ങനെ ഒരാൾ അതിനകത്ത് മരിച്ചു കിടന്നത് അറിയാത്തതിൽ അധികൃതർക്കും പിഴ പറ്റിയിട്ടുണ്ട് എന്നും മരിച്ചുപോയ മനുഷ്യന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മാപ്പ് ചോദിക്കുന്നു എന്നും വിക്ടോറിയ പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!