ഓട്ടോ സ്വാമിക്ക് നന്ദി, കാണാതായ ഐഫോണ്‍ വീട്ടിലേക്ക് തിരികെയെത്തിയ കഥ പങ്കുവച്ച് യുവാവ്

Published : Nov 22, 2025, 12:15 PM IST
 lost  iPhone

Synopsis

‘മൊബൈൽ തിരികെ കിട്ടി. അതിന് ഓട്ടോ ഡ്രൈവർ സ്വാമിക്ക് നന്ദി. മൊബൈൽ ഓഫായി രാത്രി മുഴുവൻ ഓട്ടോയുടെ സീറ്റിൽ തന്നെ കിടന്നു. രാവിലെ സ്വാമി ഓട്ടോ വൃത്തിയാക്കുമ്പോഴാണ് അദ്ദേഹം അത് കണ്ടത്.’

ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സത്യസന്ധത വിളിച്ചോതുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഭാര്യയുടെ ഐഫോൺ നഷ്ടപ്പെട്ടുപോയതിനെ കുറിച്ചാണ് യുവാവ് പോസ്റ്റിൽ വിവരിക്കുന്നത്. ഒരു ദിവസം വൈകുന്നേരം മുഴുവനും തിരഞ്ഞിട്ടും ഫോൺ കണ്ടെത്താനായില്ല. എന്നാൽ, ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ സത്യസന്ധതയും കരുണയും നിറഞ്ഞ പെരുമാറ്റം കാരണം ഫോൺ പിറ്റേന്ന് തിരികെ ലഭിക്കുകയായിരുന്നു.

'ഭാര്യയുടെ ഐഫോൺ നഷ്ടപ്പെട്ടു. ഞങ്ങൾ 10 തവണയിലധികം ഫോണിലേക്ക് വിളിച്ചു, ഒരാൾ ഒരിക്കൽ കോൾ എടുത്തു, ഹിന്ദിയിൽ സംസാരിച്ചു. അവരത് സ്വിച്ചോഫ് ചെയ്തേക്കാം, എന്റെ ഭാര്യക്കാണെങ്കിൽ അവളുടെ ഐക്ലൗഡ് പാസ്‌വേഡ് ഓർമ്മയില്ല, അതിനാൽ ഫൈൻഡ് മൈ ഫോൺ വഴി നോക്കാനും കഴിയില്ല. മറ്റെന്തെങ്കിലും മാർഗമുണ്ടോ?' എന്നായിരുന്നു യുവാവിന്റെ ആദ്യത്തെ പോസ്റ്റ്.

എന്നാൽ, ഇതിന്റെ അപ്ഡേഷൻ കൂടി യുവാവ് പിന്നാട് പങ്കുവയ്ക്കുകയായിരുന്നു. 'മൊബൈൽ തിരികെ കിട്ടി. അതിന് ഓട്ടോ ഡ്രൈവർ സ്വാമിക്ക് നന്ദി. മൊബൈൽ ഓഫായി രാത്രി മുഴുവൻ ഓട്ടോയുടെ സീറ്റിൽ തന്നെ കിടന്നു. രാവിലെ സ്വാമി ഓട്ടോ വൃത്തിയാക്കുമ്പോഴാണ് അദ്ദേഹം അത് കണ്ടത്. മൊബൈൽ ചാർജ് ചെയ്തു, എന്റെ ഭാര്യയുടെ വാൾപേപ്പർ കണ്ട് തിരിച്ചറിഞ്ഞു, എന്റെ വീട്ടിലേക്ക് ഫോണുമായി വന്നു. അദ്ദേഹത്തിന്റെ മഹാമനസ്കതയ്ക്ക് നന്ദി' എന്നായിരുന്നു യുവാവ് കുറിച്ചത്.

 

 

വളരെ പെട്ടെന്നാണ് യുവാവിന്റെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയെ അഭിനന്ദിച്ചു കൊണ്ടാണ് പലരും പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഇത്തരം ആളുകളെ കണ്ടെത്തുക പ്രയാസമാണ് ഇന്നത്തെ കാലത്ത് എന്നും ആളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. സമാനമായ അനുഭവമുണ്ടായതായും കമന്റ് നൽകിയവരും ഉണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്