വളർത്തുനായയെ ലൈം​ഗികമായി പീഡിപ്പിച്ചു, അധ്യാപനത്തിന് മൂന്ന് തവണ അവാർഡ് വാങ്ങിയ പ്രൊഫസർ കുറ്റക്കാരൻ

Published : Jun 18, 2023, 01:25 PM IST
വളർത്തുനായയെ ലൈം​ഗികമായി പീഡിപ്പിച്ചു, അധ്യാപനത്തിന് മൂന്ന് തവണ അവാർഡ് വാങ്ങിയ പ്രൊഫസർ കുറ്റക്കാരൻ

Synopsis

എല്ലാവരും ബഹുമാനത്തോടെ കണ്ടിരുന്നയാളാണ് പ്രൊഫസറായ മാറ്റ്‌സൗക്കാസ്. തന്റെ അസാധാരണമായ അധ്യാപന കഴിവുകൾക്ക് നിരവധി അംഗീകാരവും ഇയാൾ നേടിയിട്ടുണ്ട്.

ലോകമെമ്പാടും മൃ​ഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്. യുഎസ്സിൽ പ്രത്യേകിച്ചും. അതുപോലെയുള്ള ക്രൂരതകളുടെ അനേകം വാർത്തയാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. വന്യജീവികളെ വേട്ടയാടൽ, ഫാമിലും മറ്റുമുള്ള മൃ​ഗങ്ങളോട് കാണിക്കുന്ന ക്രൂരത തുടങ്ങിയവയെല്ലാം അതിൽ പെടുന്നു. എന്നാൽ, അതോടൊപ്പം തന്നെ വർധിച്ചു വരുന്ന ഒന്നാണ് മൃ​ഗങ്ങളോടുള്ള ലൈം​ഗിക പീഡനം. ഇപ്പോഴിതാ യുഎസ്സിൽ അവാർഡ് പോലും വാങ്ങിയ ജനസമ്മതനായിരുന്ന ഒരു പ്രൊഫസർക്ക് മേൽ സ്വന്തം വളർത്തുനായയെ ലൈം​ഗികമായി പീഡിപ്പിച്ചതിന് വിവിധ കുറ്റങ്ങൾ ചുമത്തിയിരിക്കയാണ്. 

പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ 64 -കാരൻ തെമിസ് മാറ്റ്സൗക്കാസാണ് അറസ്റ്റിലായത്. വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മാറ്റ്‌സൗക്കാസിനെതിരെ വിവിധ കുറ്റങ്ങൾ ചുമത്തിയിരിക്കയാണ് ഇപ്പോൾ. പരസ്യമായ മൃ​ഗപീ‍ഡനം, വളർത്തു നായയെ ലൈം​ഗികമായി ഉപയോ​ഗിക്കൽ എന്നിവയടക്കം അനേകം കുറ്റങ്ങളിൽ ഇയാൾക്ക് വിചാരണ നേരിടേണ്ടി വരും. പെൻസിൽവാനിയയിലെ റോത്രോക്ക് സ്റ്റേറ്റ് ഫോറസ്റ്റിലെ ട്രെയിൽ ക്യാമറയിലാണ് പ്രൊഫസർ നായയെ ലൈം​ഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. പിടികൂടിയ ഉടനെ തന്നെ 'ഞാൻ തീർന്നു, ഞാൻ മരിച്ചു' എന്നാണ് ഇയാൾ പ്രതികരിച്ചത്. ഒപ്പം ഉദ്യോ​ഗസ്ഥരോട് 'തന്നെ വെടിവച്ച് കൊല്ലൂ' എന്നും ഇയാൾ ആവശ്യപ്പെട്ടത്രെ. 

എല്ലാവരും ബഹുമാനത്തോടെ കണ്ടിരുന്നയാളാണ് പ്രൊഫസറായ മാറ്റ്‌സൗക്കാസ്. തന്റെ അസാധാരണമായ അധ്യാപന കഴിവുകൾക്ക് നിരവധി അംഗീകാരവും ഇയാൾ നേടിയിട്ടുണ്ട്. മൂന്ന് അധ്യാപക അവാർഡുകളാണ് ഇയാൾ നേടിയിട്ടുള്ളത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 2014 മുതൽക്ക് തന്നെ ഇയാൾ കാട്ടിൽ നിയമവിരു​ദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഏതായാലും, എല്ലാവരും ബഹുമാനിക്കുന്ന ഒരു പ്രൊഫസർ ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്തത് ആളുകളെ വലിയ തരത്തിൽ ഞെട്ടിച്ചു. 

മൃ​ഗസംരക്ഷണത്തിനും അവയുടെ അവകാശത്തിനും വേണ്ടി പ്രവർത്തിക്കാനും ഇത് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം