ഇങ്ങനെയുണ്ടോ ഒരു മധുരക്കൊതി; ഈ ഒരൊറ്റ ബിസ്ക്കറ്റിന് വേണ്ടി വീട്ടിലും കാറിലും കയറി കരടി, ഫ്രിഡ്ജും തുറക്കും 

Published : May 31, 2024, 12:27 PM IST
ഇങ്ങനെയുണ്ടോ ഒരു മധുരക്കൊതി; ഈ ഒരൊറ്റ ബിസ്ക്കറ്റിന് വേണ്ടി വീട്ടിലും കാറിലും കയറി കരടി, ഫ്രിഡ്ജും തുറക്കും 

Synopsis

ഈ അടങ്ങാത്ത ഓറിയോ ബിസ്ക്കറ്റ് പൂതി കാരണം ഇവിടുത്തുകാർ അവനൊരു പേരും നൽകി -ഓറിയോ. ഓറിയോ എന്ന് പേരിട്ടിരിക്കുന്ന കരടിയുടെ വിവിധ വീഡിയോകളും പ്രചരിക്കുന്നുണ്ട്.

കരടികൾ മധുരക്കൊതിയന്മാരാണ്. അത് അറിയാത്തവർ ചുരുക്കമായിരിക്കും. എന്തായാലും, ദേ അങ്ങനെയൊരു മധുരക്കൊതിയനായ കരടിയെ കുറിച്ചാണിത്. ഓറിയോ ബിസ്ക്കറ്റാണ് ഈ കരടിയെ വല്ലാതങ്ങ് കൊതിപ്പിച്ചത്. സംഭവം ഇങ്ങനെ. 

ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ മൺറോവിയയ്‍ക്കടുത്താണ് ഇത് സംഭവിച്ചത്. ആദ്യം ഒരാളുടെ നിർത്തിയിട്ട കാറിനകത്ത് നിന്നാണ് കരടി ഒരു പാക്കറ്റ് ഓറിയോ ബിസ്ക്കറ്റെടുത്ത് കഴിച്ചത്. അത് കഴിച്ചതോടെ കരടിയതിന്റെ രുചിക്കങ്ങ് അടിപ്പെട്ടു പോയി. എങ്ങനെയെങ്കിലും കൂടുതൽ ബിസ്ക്കറ്റ് കഴിക്കണം എന്നായത്രെ അതിന്റെ മോഹം. 

ഓറിയോ ബിസ്ക്കറ്റ് കഴിക്കാനുള്ള അടങ്ങാത്ത പൂതിയുമായി അത് ആ പരിസരത്താകെ കറങ്ങി നടക്കാൻ തുടങ്ങി. പ്രദേശവാസികൾ പറയുന്നത് ബിസ്ക്കറ്റിന് വേണ്ടി എന്തും ചെയ്യാൻ പാകത്തിന് കരടി മാറി എന്നാണ്. ഏത് വീട്ടിൽ കേറിയിട്ടായാലും വേണ്ടില്ല ബിസ്ക്കറ്റ് കഴിക്കണം എന്നായത്രെ അതിന്റെ മോഹം. അതിനായി ഓരോ വീട്ടിലും വാഹനത്തിലും ഒക്കെ കയറിനോക്കലും പതിവായി. 

ഈ അടങ്ങാത്ത ഓറിയോ ബിസ്ക്കറ്റ് പൂതി കാരണം ഇവിടുത്തുകാർ അവനൊരു പേരും നൽകി -ഓറിയോ. ഓറിയോ എന്ന് പേരിട്ടിരിക്കുന്ന കരടിയുടെ വിവിധ വീഡിയോകളും പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ഒരു വീടിന്റെ ജനാലയിലൂടെ അകത്ത് കടക്കുകയും തിരികെ ഒരു ഓറിയോ ബിസ്ക്കറ്റിന്റെ പാക്കറ്റുമായി വരികയും ചെയ്യുന്ന കരടിയെയാണ് കാണാൻ സാധിക്കുന്നത്. 

അതുപോലെ ബിസ്ക്കറ്റിന്റെ പാക്കറ്റും കടിച്ചുപിടിച്ച് റോഡിലൂടെ പോകുന്ന ഒരു കരടിയെയും വീഡിയോയിൽ കാണാം. ഇതുകൊണ്ടും തീർന്നില്ല. മറ്റൊരു വീഡിയോ ശരിക്കും ഞെട്ടിക്കുന്നതാണ്. ഒരു വീട്ടിൽ കയറി ഫ്രിഡ്ജ് തുറന്ന് അതിൽ നിന്നും ബിസ്ക്കറ്റ് എടുക്കാൻ ശ്രമിക്കുന്ന കരടിയാണ് ഈ വീഡിയോയിൽ‌ ഉള്ളത്.

എന്തായാലും, പ്രദേശത്തുള്ളവർ ഇപ്പോൾ ആകപ്പാടെ ആശങ്കയിലാണ്. വന്നുവന്ന് ഈ കരടിക്ക് ഒട്ടും പേടിയില്ല എന്നും പ്രിയപ്പെട്ട ബിസ്ക്കറ്റിന് വേണ്ടി ഏത് വീട്ടിലും എപ്പോൾ വേണമെങ്കിലും അത് അതിക്രമിച്ച് കയറുമെന്നും ആകുലരായിരിക്കയാണവർ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്