ഈ പക്ഷിനിരീക്ഷകന്റെ പ്രവർത്തനങ്ങൾ പുതുജീവൻ നൽകിയത് മരിച്ചുകൊണ്ടിരുന്ന 63 തടാകങ്ങൾക്ക്

Published : Nov 30, 2020, 01:34 PM IST
ഈ പക്ഷിനിരീക്ഷകന്റെ പ്രവർത്തനങ്ങൾ പുതുജീവൻ നൽകിയത് മരിച്ചുകൊണ്ടിരുന്ന 63 തടാകങ്ങൾക്ക്

Synopsis

തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ രണ്ട് ജില്ലകളിലെ 12 മത്സ്യബന്ധന സഹകരണസംഘങ്ങൾ അദ്ദേഹത്തെ സമീപിച്ചു. ഇന്നത്തെ കണക്കനുസരിച്ച് 43 ഗ്രാമങ്ങളിലായി 63 തടാകങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. 

മനീഷ് രാജങ്കാര്‍ ഒരു പക്ഷിനിരീക്ഷകനാണ്. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലുള്ള തടാകങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ ആളാണ് അദ്ദേഹം. ഒരുപാട് പക്ഷികള്‍ ആ തടാകങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. എന്നാല്‍, പയ്യെപ്പയ്യെ തടാകത്തിന്റെ അവസ്ഥ മോശമായി. വെള്ളം വറ്റിത്തുടങ്ങി. എന്നാല്‍, ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി തടാകത്തിന്റെ ചരിത്രവും പ്രാധാന്യവും മനസിലാക്കാൻ മനീഷ് തീരുമാനിച്ചു. 

വിദർഭ മേഖലയിൽ കോഹ്‌ലി, തെലി, കുൻബി, സോനാർ തുടങ്ങി നിരവധി ആദിവാസി വിഭാഗങ്ങളുണ്ട്. കൂടാതെ, മഹർ, ഗോണ്ട്, ധീവാർ തുടങ്ങി കാർഷികവൃത്തിയെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് ചില സമുദായങ്ങളും ഇവിടെയുണ്ട്. ഈ ആളുകൾ പ്രാഥമികമായി മത്സ്യബന്ധനം നടത്തുകയോ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നവരാണ്. ചിലർ വീട്ടുജോലിക്കാരായും പ്രവർത്തിക്കുന്നു.

1960 -ൽ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ രൂപീകരണം മത്സ്യ സഹകരണ സംഘങ്ങൾക്ക് ജന്മം നൽകി. അതുവഴി സമുദായ അംഗങ്ങൾക്ക് ജലസേചനം, മത്സ്യബന്ധനം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വെള്ളം ഉപയോഗിക്കാൻ കഴിയുമായിരുന്നു. “പതിനാറാം നൂറ്റാണ്ട് മുതൽ 
ഇവിടെ ചൂഷണത്തിന്മേൽ നിയന്ത്രണമേർപ്പെടുത്തുകയോ ജലാശയങ്ങളുടെ ആരോ​ഗ്യത്തെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടില്ല. ഭണ്ഡാര ജില്ലയിലെ 1901 -ലെ ഗസറ്റിയർ പ്രകാരം 12,000 തടാകങ്ങളുണ്ടായിരുന്നു, ഇന്ന് 2,700 തടാകങ്ങളാണ് ശേഷിക്കുന്നത് ”മനീഷ് പറഞ്ഞു.

തന്റെ ജിജ്ഞാസയാണ് കമ്മ്യൂണിറ്റികളെക്കുറിച്ച് അറിയാനും പൂനെ ആസ്ഥാനമായുള്ള ഒരു ഉപദേഷ്ടാവിന്റെ സഹായം തേടാനും അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് മനീഷ് പറയുന്നു. പ്രദേശവാസികളിൽ ഈ ജലാശയങ്ങൾ ചെലുത്തുന്ന പാരിസ്ഥിതികവും ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ സ്വാധീനം മനീഷ് സൂക്ഷ്മമായി മനസിലാക്കി. ഫിഷറീസ് ഡിപാർട്മെന്റിൽ നിന്ന് പുതിയതരം മത്സ്യങ്ങളെ കിട്ടിയതോടെ പ്രാദേശികമായ മത്സ്യത്തിന് അവയുടെ പ്രാധാന്യവും ആവാസവ്യവസ്ഥയും നഷ്ടമായി. കീടനാശിനികളും രാസവളങ്ങളും ഉൾപ്പെടുന്ന കാർഷിക രീതികൾ ജലാശയത്തിലെത്തി അതിന്റെ ജൈവവൈവിധ്യത്തെ ബാധിച്ചുവെന്നും മനീഷ് പറഞ്ഞു. 2014 -ലെ സർക്കാരിന്റെ ജലയുക്ത ഷിവർ പദ്ധതി നടപ്പിലാക്കിയതും തടാകങ്ങളെയും ജൈവൈവിധ്യത്തെയും ബാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹത്തിന് മനസിലായി. 

പരിസ്ഥിതി പ്രവർത്തകൻ കൂടിയായ മനീഷ് പിന്നീട് Bhandara Nisarga Va Sanskriti Abhyas Mandal (BNVSAM) എന്ന എൻജിഒ -യ്ക്ക് രൂപം നൽകി. തടാകത്തിലെ മത്സ്യങ്ങളെയും ആവാസ വ്യവസ്ഥയെയും തിരികെ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും എൻജിഒ തീരുമാനിച്ചു. അതിനായി തടാകങ്ങളിലെ കളകൾ നീക്കം ചെയ്യുകയും നിലവിലുള്ള മത്സ്യങ്ങൾ നശിച്ചുപോകാതിരിക്കാനുള്ള കാര്യങ്ങളും ചെയ്യുക എന്നതായിരുന്നു ആദ്യ പ്രവർത്തനം. ചുറ്റുമുള്ള തടാകങ്ങളിലെ പ്രാദേശികമായ സസ്യജാലങ്ങളെ കണ്ടെത്തി അവയെ വീണ്ടും നട്ടുപിടിപ്പിക്കാനും കമ്മ്യൂണിറ്റികൾ തീരുമാനിച്ചതായി മനീഷ് പറഞ്ഞു. പിന്നീട് സമീപത്തുനിന്നും പ്രാദേശികമായ മത്സ്യങ്ങളെ തടാകത്തിലെത്തിച്ചു. 

തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ രണ്ട് ജില്ലകളിലെ 12 മത്സ്യബന്ധന സഹകരണസംഘങ്ങൾ അദ്ദേഹത്തെ സമീപിച്ചു. ഇന്നത്തെ കണക്കനുസരിച്ച് 43 ഗ്രാമങ്ങളിലായി 63 തടാകങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. ഈ ശ്രമത്തിലൂടെ പ്രാദേശിക സസ്യജാലങ്ങളുടെ എണ്ണം കൂടി. മത്സ്യത്തിന് ആവശ്യമായ ഭക്ഷണവും സുരക്ഷിതമായ ആവാസ വ്യവസ്ഥയും ഉള്ളതിനാൽ മീൻപിടിത്തം വർദ്ധിച്ചു. Ghanod Gaon talab -ൽ മാത്രം മത്സ്യബന്ധനം 98 കിലോഗ്രാമിൽ നിന്ന് 630 കിലോഗ്രാമായി ഉയർന്നു.  Motha Talav Arjuni -ൽ ഉത്പാദനം 120 കിലോഗ്രാമിൽ നിന്ന് 249 കിലോഗ്രാമായി ഉയർന്നു. മറ്റ് അഞ്ച് തടാകങ്ങളിലെ ഫലങ്ങളും 2016 -ൽ നടത്തിയ സർവേയിൽ സമാനമാണ്. 

ഏതായാലും പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ മനീഷിന്റെ പ്രവർത്തനം ഈ തടാകങ്ങൾക്കെല്ലാം പുതുജീവൻ നൽകിയിരിക്കുകയാണ്. 

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി